കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ വോട്ട് ചെയ്തു; സെല്‍ഫി ഓണ്‍ലൈനില്‍ വൈറല്‍

Google Oneindia Malayalam News

മുംബൈ: ജന്മദിനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വോട്ട് ചെയ്ത ശേഷം ഓൺലൈനിൽ പോസ്റ്റ് ചെയ്ത സെല്‍ഫി വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രവും സച്ചിൻ ട്വിറ്ററിലിട്ട ചിത്രവുമാണ് മിനിട്ടുകള്‍ക്കകം റീഷെയറിംഗും ലൈക്കും കമന്റുകളും കൊണ്ട് നിറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ലജന്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വോട്ട് ചെയ്തു, നിങ്ങളോ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്.

വ്യാഴാഴ്ച രാവിലെ 11.36 ന് പോസ്റ്റ് ചെയ്ത ചിത്രം വെറും 30 മിനുട്ട് കൊണ്ട് അൻപതിനായിരത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. ആയിരത്തി ഇരുന്നൂറിലധികം ഷെയറുകളും ആയിരത്തഞ്ഞൂറിലധികം കമന്റുകളും ചിത്രത്തിന് ലഭിച്ചു. ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലും ചിത്രത്തിന് മികച്ച സ്വീകരമാണ് കിട്ടുന്നത്. മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 24 ന് സച്ചിന്‍ നാല്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

Sachin Tendulkar votes

യു എ ഇയില്‍ നടക്കുന്ന ഐ പി എല്ലിനിടെ വോട്ട് ചെയ്യാനായി സച്ചിന്‍ നാട്ടിലെത്തുകയായിരുന്നു. വോട്ട് ചെയ്തു, പിറന്നാളിന് മനോഹരമായ തുടക്കം എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് അടിക്കുറിപ്പിട്ടത്. 11.22 ന് പോസ്റ്റ് ചെയ്ത ഈ ചിത്രം രണ്ടായിരത്തിലധികം പേര്‍ റീ ട്വീറ്റ് ചെയ്തു. ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടിയാണ് സച്ചിന്റെ വോട്ട്.

വോട്ടിന്റെ ശക്തി തിരിച്ചറിയണമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും സച്ചിന്‍ ദുബായില്‍ നിന്നും തിരിച്ചെത്തിയ ഉടനെ പറഞ്ഞു. ക്രിക്കറ്റില്‍ ഓരോ റണ്‍സെന്ന പോലെ ജനാധിപത്യത്തില്‍ ഓരോ വോട്ടുകളും പ്രധാനപ്പെട്ടതാണ് - രാജ്യസഭ എം പി കൂടിയായ സച്ചിന്‍ പറഞ്ഞു. ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായ സച്ചിന്‍ ടീമിനൊപ്പം യു എ ഇയിലായിരുന്നു.

English summary
Birthday boy Sachin Tendulkar votes and asks if you have voted or not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X