കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയയ്ക്ക് 1 കോടി; തന്റെ 50 ലക്ഷം എവിടെയെന്ന് സൈന

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കപ്പെട്ട സാനിയ മിര്‍സയ്ക്ക് ഒരു കോടി രൂപ നല്‍കിയപ്പോള്‍ തനിക്ക് രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച 50 ലക്ഷം രൂപ എവിടെയെന്ന് ഇന്ത്യയുടെ ഒളിമ്പിക് ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍. തന്റെ ട്വിറ്ററിലൂടെയാണ് സൈന രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പാരിതോഷികം ലഭിച്ചില്ലെന്നറിച്ചത്.

2012 ലണ്ടന്‍ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സൈന വെങ്കലം നേടിയ ഉടനെയാണ് അന്നത്തെ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത്. എന്നാല്‍ 2 വര്‍ഷം കഴിഞ്ഞിട്ടും തന്റെ പണം ലഭിച്ചില്ലെന്ന് സൈന പറഞ്ഞു. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി സാനിയയെ നിയമിക്കുകയും ഒരു കോടി രൂപയുടെ ചെക്ക് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സൈന ആരോപണവുമായി രംഗത്തെത്തിയത്.

saina-nehwal

വര്‍ഷംതോറും 1 കോടി രൂപയാണ് സാനിയയുടെ പ്രതിഫലം. ആദ്യ പ്രതിഫലം മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കൈമാറുകയും ചെയ്തു. സാനിയയെ തെലങ്കാനയുടെ ബ്രാന്റ് അംബാസിഡറാക്കിയതിലും ഒരു കോടി രൂപ പ്രതിഫലം നല്‍കുന്നതിലും തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്ന് സൈന പറഞ്ഞു. എന്നാല്‍ ഒളിമ്പിക്‌സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയപ്പോള്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപ ഇതുവരെ ലഭിച്ചില്ലെന്നും സൈന പറഞ്ഞു.

2012ല്‍ അന്നത്തെ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയാണ് സൈനയ്ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. സാനിയയെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിനെതിരെ ബിജെപി വിവാദം ഉയര്‍ത്തിയിരുന്നു. സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നായിരുന്നു തെലങ്കാനയിലെ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ താന്‍ ഇന്ത്യക്കാരിയാണെന്നും മരണംവരെ അങ്ങിനെ ആയിരിക്കുമെന്നുമായിരുന്നു സാനിയയുടെ പ്രതികരണം.

English summary
Saina Nehwal the first Indian shuttler to win an Olympic medal winner still waiting for government reward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X