കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയെ 67 തവണ അടിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടു

  • By Gokul
Google Oneindia Malayalam News

ബറേലി: കണക്ക് ഹോംവര്‍ക്ക് ചെയ്യാത്ത കുറ്റത്തിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ 67 തവണ അടിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. അദ്ധ്യാപകനെ പിരിച്ചുവിട്ടതുകൊണ്ടു മാത്രമായില്ലെന്നും അറസ്റ്റു ചെയ്യണമെന്നും ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബറേലിയിലെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകനായ അമിത് സിംഗ് രോഹില്ലയാണ് തന്റെ ക്ലാസിലെ വന്‍ഷി എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി അടിച്ചത്. വന്‍ഷിനെ ഓരോ അടി അടിക്കുമ്പോഴും സഹപാഠികള്‍ എണ്ണുന്നുണ്ടായിരുന്നു. എന്നാല്‍, അദ്ധ്യാപകനെ ഭയന്ന് വിദ്യാര്‍ത്ഥി സംഭവം പതിമൂന്നു ദിവസത്തോളം വീട്ടില്‍ നിന്നും മറച്ചുവെച്ചു. വീടിനടുത്തുള്ള സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

uttar-pradesh-map

മാതാപിതാക്കള്‍ ഉടന്‍ സ്‌കൂളിലെത്തുകയും അദ്ധ്യാപകനെതിരെ പരാതി നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പില്‍ സഹപാഠികളോട് അന്വേഷിച്ച് സംഭവം സത്യമാണെന്ന് ബോധ്യമായതോടെ അദ്ധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. അദ്ധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിരസിച്ചു.

ഇതാദ്യമായല്ല വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ശിക്ഷിക്കുന്നത്. കുട്ടിയുടെ കൈകളില്‍ നേരത്തെയും പരിക്കുകള്‍ കണ്ടിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ കളിക്കുമ്പോള്‍ ഉണ്ടായ മുറിവുകളാണെന്നാണ് കുട്ടി പറഞ്ഞിരുന്നത്. അതേസമയം, കുട്ടിയെ ശിക്ഷിച്ചത് അദ്ധ്യാപകന്‍ ന്യായീകരിച്ചു. അനുസരണയില്ലാത്തതിനാലാണ് കുട്ടിയെ അടിച്ചെതെന്നാണ് അമിത് സിംഗിന്റെ വാദം.

English summary
Slapping student 67 times; School teacher sacks by principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X