കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാനെ ഇന്റര്‍പോളിലെടുത്തു

  • By Gokul
Google Oneindia Malayalam News

മുംബൈ: സിനിമയില്‍ മാത്രം ഒതുക്കി നിര്‍ത്താത്ത ജീവിതമാണ് ബോളിവുഡ് സൂപ്പര്‍ താരം ഷൂരൂഖ് ഖാന്റെത്. സ്‌പോര്‍ട്‌സിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലുമൊക്കെ സാന്നിദ്ധ്യമറിയിക്കുന്ന ഷാരൂഖ് ജനകീയനായൊരു താരമാണ്. ഷാരൂഖിന്റെ ഈ ജനകീയ മുഖം അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര അംഗീകാരം കൂടി നേടിക്കൊടുത്തിരിക്കുകയാണ്.

രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ അംബാസിഡര്‍ പദവി. കുറ്റകൃതൃങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ഇനി ഷാരൂഖും ഉണ്ടാകും. ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, സിനിമാ താരം ജാക്കി ചാന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരായ ഫെര്‍ണാണ്ടോ അലോന്‍സോ, കിമി റെയ്‌ക്കൊണന്‍ എന്നിവരും ഇന്റര്‍പോളിന്റെ അംബാസിഡര്‍മാരാണ്.

shahrukh-khan

ടേണ്‍ ബാക്ക് ക്രൈം കാംപെയിന്‍ എന്ന പേരില്‍ മയക്കുമരുന്ന് കടത്ത്, കിഡ്‌നാപ്പിങ്, മനുഷ്യക്കടത്ത്, സൈബര്‍ ക്രൈം, കായികരംഗത്തെ അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ഇന്റര്‍പോള്‍ കാംപെയിന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാകും ഇനി ഷാരൂഖ് ഖാനും. ഇത്തരമൊരു ബഹുമതി ഏറെ സന്തോഷത്തോടെയാണ് ഖാന്‍ സ്വീകരിച്ചത്.

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത ഷാരൂഖ്, സത്യത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നതായി അറിയിച്ചു. കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നും ജനങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തു ചേരുകയാണെങ്കില്‍ ലോകത്തുനിന്നും കുറ്റകൃത്യങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Bollywood superstar Shah Rukh Khan becomes Interpol ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X