കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാനെകൊണ്ട് അയല്‍വാസികള്‍ പൊറുതിമുട്ടി??

  • By Aswathi
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെതിരെ അയല്‍വാസികള്‍ രംഗത്ത്. മുംബൈയിലെ ബാന്ദ്രയിലെ ബാന്‍ഡ് സ്റ്റാന്‍ഡിലുള്ള ഷാരൂഖിന്റെ ബംഗ്ലാവായ 'മന്നത്തി'ന്റെ മുമ്പിലുള്ള പാര്‍ക്കിങ് ഏരിയെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഷാരൂഖിനെ ഇപ്പോള്‍ വലച്ചിരിക്കുന്നത്.

ഷാരൂഖിന്റെ കാരവാന്‍ പാര്‍ക് ചെയ്യാന്‍ വീടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത നിര്‍മാണത്തിനെതിരെയാണ് അയല്‍വാസികള്‍ രംഗത്ത് വന്നിരിക്കുന്നത്. പൊതു സ്ഥലത്താണ് കാരവാന്‍ പാര്‍ക്ക് ചെയ്യുന്നതെന്നും ഇതിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന റാംപ് സമീപത്തെ മൗണ്ട് മേരി ചര്‍ച്ചിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്നും ജനം ആരോപിക്കുന്നു.

shahrukh-khan

സംഭവം വിവാദമായതോടെ നടപടിയെടുക്കാന്‍ ബ്രിഹൻ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമീപവാസികൾ കോര്‍പറേഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഷാരൂഖിന്റെ ബംഗ്ലാവിന്റെ സര്‍വേ നമ്പര്‍ തങ്ങളുടെ കൈവശമല്ലെന്നും അതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോര്‍പറേഷന്‍ അധികൃതരുടെ നിലപാട്.

തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ വിവരാവകാശ നിമയം വഴി സര്‍വെ നമ്പര്‍ നേടുകയും വീണ്ടും പരാതി സമര്‍പ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15ന് ഷാരൂഖിന്റെ ബംഗ്ലാവിന് മുന്നില്‍ നിശബ്ദ പ്രതിഷേധം സംഘടിപ്പിക്കുകയും അധികൃതര്‍ നിയമനടപടികള്‍ എടുത്തില്ലെങ്കില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തടുര്‍ന്നാണ് സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ഡപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷനോട് ഉത്തരവിട്ടത്.

English summary
The local residents have filed a complaint with Brihanmumbai Municipal Corporation against a ramp raised on public property outside superstar’s bungalow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X