ഷാരൂഖ് ഖാന് ഭീഷണി, സുരക്ഷ കര്‍ശനമാക്കി
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് അധോലോക നേതാവ് രവി പൂജാരയുടെ ഭീഷണി. കരിം മൊറാനിയുമായി അടുപ്പം സൂക്ഷിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് താരത്തിന് കിട്ടിയ ഭീഷണി സന്ദേശം. ഷാരൂഖിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ണറുമാണ് മൊറാനി. ഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, സല്മാന് ഖാന്, കരണ്‍ ജോഹര്‍, രാകേഷ് റോഷന് തുടങ്ങിയവര്‍ക്കും നേരത്തെ അധോലോകത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. അധോലോകത്തെ ശക്തമായ ഗ്രൂപ്പുകളിലൊന്നിന്റെ നേതാവാണ് രവി പൂജാര. ഷാരൂഖ് ഖാന്റെ ഓഫീസില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഷാരൂഖ് സ്ഥലത്തുണ്ടായിരുന്നില്ല എന്നും ഓഫീസിലെ സ്റ്റാഫാണ് ഫോണെടുത്തതെന്നും പോലീസ് പറഞ്ഞു.
ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഷാരൂഖ് ഖാന്റെ സുരക്ഷ കര്‍ശനമാക്കിയതായി ദേശീയ ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാര് താരത്തിന്റെ കൂടെയുണ്ടാകും. ആയുധധാരികളായ ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് മഫ്ടിയില് ഷാരൂഖിനൊപ്പം ഉണ്ടാകുക. ഷാരൂഖ് ഖാന്റെ സന്ദര്‍ശകരെയും പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് രവി പൂജാര സല്മാന് ഖാനെ ഭീഷണിപ്പെടുത്തിയത്. പൂജാരയുമായി സല്മാന് ഖാന് ഫോണില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഫര്ഹാന് അക്തര്‍, പ്രൊഡ്യൂസര്‍മാരായ ഫര്ഹാന് ആസ്മി, റിതേഷ് സിദ്വാനി തുടങ്ങിയവര്‍ക്കും പണം ആവശ്യപ്പെട്ട് അധോലോകത്ത് നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.