കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതിയില്‍ വീണ്ടും ശശി തരൂര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുക എന്നത് മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിയും ആയ ശശി തരൂരിനെ സംബന്ധിച്ച് ഒരു പുതിയ സംഭവമല്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളില്‍ ഒരാള്‍ തന്നെ പ്രധാന എതിരാളിയെ പ്രശംസിക്കുമ്പോള്‍ എന്ത് ചെയ്യും.

നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ തരൂരിന്റെ പ്രശംസക്ക് പാത്രമായത്. പ്രധാനമന്ത്രിയുടെ ശക്തമായ പ്രസംഗം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Shashi Tharoor

കത്തിക്കയറുന്ന അന്തര്‍ദേശീയത, ജനാധിപത്യത്തിനും പരിസ്ഥിതിക്കും തീവ്രവാദവിരുദ്ധതക്കും ഉള്ള പിന്തുണ. അതിനും അപ്പുറം പാകിസ്താനുള്ള മികച്ച മറുപടി... ഇതായിരുന്നു സെപ്റ്റംബര്‍ 27 ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

പക്ഷേ മോദിയെ പ്രശംസകൊണ്ട് മൂടാനൊന്നും തരൂര്‍ ഇത്തവണ ശ്രമിച്ചില്ല. മോദിക്ക് പറ്റിയ ഒരു പറ്റിനെ കണക്കിന് വിമര്‍ശിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗത്തിനിടെ പാക് അധിനിവേശ കശ്മീര്‍ പാകിസ്താനിലാണെന്ന മോദി പറഞ്ഞിരുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് തരൂര്‍ കുറിച്ചത്.

മുന്നൊരുക്കമില്ലാത്ത പ്രസംഗങ്ങള്‍ അപകടകരമാണ്. പ്രത്യേകിച്ച് വിദേശകാര്യ വിഷയങ്ങളില്‍. ഇത്തരം സാഹചര്യങ്ങളില്‍ എഴുതിയത്തയ്യാറാക്കിയ പ്രസംഗങ്ങളാണ് നല്ലതെന്ന് ഉദേശവും തരൂര്‍ മോദിക്ക് നല്‍കുന്നു.

കഴിഞ്ഞ തവണ ഒരു അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ മോദി പ്രശംസ. സംഭവം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തടിപ്പി. താന്‍ എഴുതിയത് മുഴുവന്‍ വായിക്കാതെയാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെ വാര്‍ത്താപ്രകടനം എന്ന് പറഞ്ഞ് തരൂരും കൈകഴുകി.

English summary
Shashi Tharoor again praises Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X