കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരാന്‍ ഷിയസംഘം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നും ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയ യുവാക്കളെ മടക്കി കൊണ്ടു വരുന്നതിനായി ആറംഗ ഷിയാ സംഘം ഇറാഖിലേയ്ക്ക് പോകുന്നു. അന്‍ജുമാന്‍-ഇ-ഹൈദരി എന്ന ദില്ലിയിലെ ഷിയാ സംഘടനയില്‍ ഉള്‍പ്പെട്ട ആറ് പേരാണ് ഇറാഖിലേയ്ക്ക് പോകുന്നത്. മുംബൈയില്‍ നിന്ന് ഉള്‍പ്പടെ മുസ്ലീം യുവാക്കള്‍ ഐസിസില്‍ ചേരാന്‍ ഇറാഖിലേയ്ക്ക് പോയിരുന്നു.

ഇറാഖില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ഐസിസുകാര്‍ക്ക് ധനസഹായം നല്‍കുന്നത് ഇസ്രേയലും കൂട്ടാളികളുമാണെന്ന് ഷിയ നേതാവ് മൗലാന കല്‍ബേ ജവ്വാദ് നാഖ്വി പറഞ്ഞു. ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന തീവ്രവാദികള്‍ക്ക് സന്നദ്ധപ്രവര്‍നത്തിന്റെ മറവില്‍ ചികിത്സ നല്‍കുന്നത് ഇസ്രയേലിലാണെന്നും അദ്ദേഹം ആരോപിച്ചു.

Iraq

ഇറാഖില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിയ്ക്കുന്നതിന് വിവിധ മതങ്ങളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ മുന്നോട്ട് വരുന്നതായും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ഐസിസിനെയും , ബോകോ ഹരാമിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്നവര്‍ മുസ്ലീങ്ങളല്ലെന്നും ഷിയ നേതാവ് പറഞ്ഞു.

മുംബൈയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന രണ്ട് യുവാക്കളുടെ കുടുംബവുമായി ഷിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടര്‍ ചര്‍ച്ച നടത്തി. ഐസിസ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും അവരെ നാട്ടിലെത്തിയ്ക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്നുമാണ് യുവാക്കളുടെ മാതാപിതാക്കള്‍ പറഞ്ഞത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ പങ്കാളിയാവുന്നതിനോട് യോജിയ്ക്കാനാവില്ലെന്നും ഷിയ നേതാക്കള്‍.

English summary
Shia team to bring back Indians recruited by ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X