കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന മന്ത്രി മോദിസര്‍ക്കാര്‍ വിടുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശിവസേന മന്ത്രി ആനന്ദ് ഗീഥെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയാല്‍ ഉടന്‍ രാജിയുണ്ടാകും എന്നാണ് അറിയുന്നത്.

ബി ജെ പിയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയും എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുമായ ശിവസേനയ്ക്ക് കേന്ദ്രമന്ത്രിസഭയിലുള്ള ഒരേയൊരു പ്രതിനിധിയാണ് ഗീഥേ. മഹാരാഷ്ട്രയില്‍ പിരിഞ്ഞിട്ടും ശിവസേന അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ കളിയാക്കിയിരുന്നു.

anantgeete

ഇതിന് മറുപടിയായാണ് ഗീഥെ ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായിരിക്കില്ല എന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ശിവസേന - ബി ജെ പി സഖ്യം കേന്ദ്രത്തില്‍ തുടരുമെന്നും താന്‍ രാജിവെക്കില്ലെന്നും നേരത്തെ ഗീഥെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിലെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ് ഗീഥെ. ഒരു മന്ത്രിസ്ഥാനം മാത്രം കിട്ടിയതില്‍ നേരത്തെ ശിവസേനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

അതേസമയം ആനന്ദ് ഗിഥെ രാജിവെക്കുന്ന കാര്യം അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇത് സംബന്ധിച്ച് ശിവസേനയാണ് തീരുമാനം എടുക്കേണ്ടത്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള സീറ്റ് വിഭജനക്കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതെ പോയതോടെയാണ് 25 വര്‍ഷമായുളള ബി ജെ പി - ശിവസേന സഖ്യം പിരിഞ്ഞത്.

English summary
Shiv Sena MP Anant Geete to resign from the Narendra Modi's Cabinet after the Prime Minister returns from his maiden US trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X