കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസില്ലാത്തതിനാല്‍ 6 നവ വധുക്കള്‍ ഭര്‍തൃവീട് ഉപേക്ഷിച്ചു

  • By Gokul
Google Oneindia Malayalam News

ലഖ്‌നൗ: ഭര്‍തൃവീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ പ്രിയങ്ക ഭാരതിയെന്ന ഉത്തര്‍പ്രദേശിലെ ഗ്രാമീണ വനിത ഉയര്‍ത്തിയ പ്രതിഷേധം സംസ്ഥാനത്താകെ ഇപ്പോള്‍ വിപ്ലവത്തിന് വഴി വെച്ചിരിക്കുകയാണ്. പ്രിയങ്കയുടെ പാത പിന്തുടര്‍ന്ന് കഴിഞ്ഞദിവസം ആറ് നവ വധുക്കള്‍ തങ്ങളുടെ ഭര്‍തൃവീടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താക്കന്മാരുടെ വീട്ടില്‍ കക്കൂസ് ഇല്ലെന്ന കാരണത്താലാണിത്.

ഭര്‍ത്താക്കന്മാരുടെ വീടുകളില്‍ പറമ്പുകളിലും മറ്റുമായാണ് മലവിസര്‍ജ്ജനം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് സാധ്യമല്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ഭര്‍തൃവീട്ടില്‍ കക്കൂസ് ഉണ്ടാക്കുകയാണെങ്കില്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് ഇവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ കെസിയ ഗ്രാമത്തിലെ കലാവതി, ഷക്കീന, നീലം, നിരഞ്ജന്‍, ഗുഡിയ, സിത എന്നീ നവവധുക്കളാണ് പ്രതിഷേധമുയര്‍ത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

uttar-pradesh-map

ഇവരുടെ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സംസ്ഥാനത്ത് ചെലവുകുറഞ്ഞ കക്കൂസുകള്‍ നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാറിതര സംഘടന സുലഭ് ഇന്റര്‍നാഷണല്‍ ഭര്‍ത്താക്കന്മാരുടെ വീടുകളില്‍ സൗജന്യമായി കക്കൂസുകള്‍ നിര്‍മിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ പ്രതിഷേധം സമൂഹത്തില്‍ പുതിയ മാറ്റത്തിന് വഴിവെക്കുമെന്ന് സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ. ബിന്ദേശ്വര്‍ പാഠക് പറഞ്ഞു.

മഹാരാജ്ഗഞ്ജ് ജില്ലയിലെ പ്രിയങ്ക ഭാരതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരുടെ പ്രതിഷേധം ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സുലഭ് ഇന്റര്‍നാഷണല്‍ ഇടപെട്ട് ഇവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസ് നിര്‍മിച്ചു നല്‍കി. പ്രിയങ്ക ഇപ്പോള്‍ സുലഭ് ഇന്റര്‍നാഷണലിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം വീടുകളിലും ഇപ്പോഴും കക്കൂസില്ല. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അഴിമതിയും ആസൂത്രണത്തിലെ പാളിച്ചയും മൂലം പലതും പാതിവഴിയിലാണ്.

English summary
Lack of toilets; Six newly-wed women leave their in-laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X