കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം; എല്ലാ സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലെറ്റ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇതിനായി മാനവ വിഭവ ശേഷി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര പ്രാധാന്യം നല്‍കുന്ന പദ്ധതികളില്‍ ഒന്നാണിത്. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി സ്മൃതി ഇറാനി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അടുത്ത വര്‍ഷം ജൂലൈ മാസത്തിന് മുമ്പായി രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചിരിക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. രാജ്യത്തെ ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ടോയ്‌ലെറ്റ് സൗകര്യമില്ല.

smriti-irani

സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുവാനുള്ള ആക്ഷന്‍ പ്ലാന്‍ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടത്. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലെറ്റ് ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം. കോര്‍പ്പറേറ്റ് സെക്ടറിന്റെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ആറ് സംസ്ഥാനങ്ങളില്‍ 50 ശതമാനം സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ടോയ്‌ലെറ്റില്ല. ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഏറ്റവും പിന്നില്‍. സ്‌കൂള്‍ എഡ്യുക്കേഷന്‍ ദേശീയ സെക്രട്ടറി ആര്‍ ഭട്ടാചാര്യ അറിയിച്ചതാണ് ഇക്കാര്യം.

English summary
bjp, prime minister, narendra modi, smriti irani, പ്രധാനമന്ത്രി, നരേന്ദ്ര മോദി, ബിജെപി, പെണ്‍കുട്ടി, സ്‌കൂള്‍, സ്മൃതി ഇറാനി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X