കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം പൊലിപ്പിക്കാന്‍ ബാറുകളിലേക്ക് മാഹി ഗോവ മദ്യം ഒഴുകുന്നു

  • By Gokul
Google Oneindia Malayalam News

പാലക്കാട്: സപ്തംബര്‍ 12ന് മുന്‍പ് അടച്ചുപൂട്ടണമെന്ന് നോട്ടീസ് ലഭിച്ച സംസ്ഥാനത്തെ 312 ബാറുകള്‍ ഓണം വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ നിലവാരം കുറഞ്ഞ മദ്യം ഇറക്കുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മദ്യം നികുതിവെട്ടിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്.

ബാറുകള്‍ അടയ്ക്കുന്നതോടെ ബാക്കിയാകുന്ന മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പരമാവധി ലാഭമുണ്ടാക്കാനാണ് ബാറുകളുടെ ഈ നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. പോണ്ടിച്ചേരി, മാഹി, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മദ്യം കേരളത്തിലെത്തുന്നത്. മദ്യക്കടത്തിനെതിരെയുള്ള എക്‌സൈസിന്റെ പരിശോധന ദുര്‍ബലമായത് ബാറുകള്‍ക്ക് തുണയായി.

liquor-bottles

ഓണക്കാലത്തെ ബാറുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് വന്‍തോതില്‍ സ്പിരിറ്റ് കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ വിറ്റതിന്റെ ഇരട്ടി വിലയ്ക്ക് മദ്യം വില്‍ക്കാനുമെന്നതിനാല്‍ സ്പിരിറ്റ് ലോബിയും സജീവമായി. ചെറുകിട മദ്യ വില്‍പ്പനക്കാര്‍ ഭിക്ഷക്കാരെയും കുട്ടികളെയും സ്ത്രീകളെയുമൊക്കെ ഉപയോഗിച്ച് മാഹി അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും മദ്യ കടത്തുകയാണ്.

അന്യ സംസ്ഥാന തൊഴിലാളികളും ഈ രംഗത്ത് സജീവമാണ്. തീവണ്ടി മാര്‍ഗമാണ് പ്രധാന കടത്ത്. മോഷ്ടിക്കുന്ന വാഹനത്തിലും മദ്യം കടത്തുന്നുണ്ട്. പരിശോധകരുടെ പിടിയിലകപ്പെടുകയാണെങ്കില്‍ ഉപേക്ഷിച്ച് കടക്കാനാണ് ഇത്തരമൊരു മാര്‍ഗത്തിലൂടെയുള്ള മദ്യക്കടത്ത്. സംസ്ഥാനത്ത് കാണാതാകുന്ന വാഹനങ്ങളില്‍ മിക്കതും മദ്യക്കടത്തിനായാണ് ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് വകുപ്പുതന്നെ സമ്മതിക്കുന്നുണ്ട്.

English summary
Smuggling liquor from Mahe for Kerala Bar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X