കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയും രാഹുലും കോണ്‍ഗ്രസ് പ്രചാരണത്തിനില്ല!

Google Oneindia Malayalam News

ലഖ്‌നൊ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകനും വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നാണ് സോണിയയയും രാഹുലും വിട്ടുനില്‍ക്കുന്നത്.

സെപ്തംബര്‍ 13 നാണ് ഉത്തര്‍ പ്രദേശിലെ 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥാണ് ബി ജെ പിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത്. ബിഹാറിലും കര്‍ണാടകയിലും പഞ്ചാബിലും ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേരിയ തിരിച്ചടി നേരിട്ടിരുന്നു. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ നിലനിര്‍ത്താനാണ് ബി ജെ പി ശ്രമം.

sonia-rahul

ബി ജെ പിയുടെ ശക്തികേന്ദ്രമായ യു പിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിന് എത്താത്തത് പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്നു. പാര്‍ട്ടി അധ്യക്ഷ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പതിവില്ല എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതൃത്വം സോണിയയുടെ അസാന്നിധ്യം വിശദീകരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഒരു വിശദീകരണവും പാര്‍ട്ടി നല്‍കിയിട്ടില്ല.

2009 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജ് ബബ്ബാറിന് വേണ്ടി രാഹുല്‍ ഗാന്ധി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. ഇത്തവണ രാഹുല്‍ പ്രചാരണത്തിന് എത്താത്തത് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. നോയിഡ, ലഖ്‌നോ ഈസ്റ്റ്, സഹറന്‍പൂര്‍ നഗര്‍, ബിജ്‌നോര്‍, താക്കുര്‍ദ്വാര, ഹമിര്‍പൂര്‍, ബല്‍ഹ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Congress President Sonia Gandhi and Rahul Gandhi will not be campaigning for bye-elections in Uttar Pradesh scheduled on September 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X