കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും സോണിയയും കോണ്‍ഗ്രസ് വിടണം?

Google Oneindia Malayalam News

ദില്ലി: അധ്യക്ഷ സോണിയാ ഗാന്ധിയും മകനും വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയും ഇല്ലാതെ ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയോ. അതെ, പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രവര്‍ത്തകരും നേതാക്കളും അങ്ങനെ ഒറു അവസ്ഥയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ പ്രവര്‍ത്തക സമിതിയംഗമായ ജഗ്മിത് സിംഗ് ബ്രാറാണ് സോണിയയും രാഹുലും പാര്‍ട്ടിയില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും മാറിനില്‍ക്കണം എന്ന അഭിപ്രായവുമായി രംഗത്തുവന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എല്ലാ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരും രാജിവെക്കണം. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രണ്ട് വര്‍ഷത്തേക്ക് വിട്ടുനിന്നാലും പ്രശ്‌നമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരേണ്ട സമയമായി എന്നും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും നിയമജ്ഞനുമായ സിംഗ് പറഞ്ഞു.

sonia-rahul

രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിയിലെ പല കോണുകളില്‍ നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാറിനില്‍ക്കണമെന്ന് ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തന പരിചയം കൊണ്ടാണ് ഇത് പറയുന്നത്. പുതുനിര നേതാക്കളുടെ കീഴില്‍ പാര്‍ട്ടി പച്ചപിടിച്ച ശേഷം ഗാന്ധിമാര്‍ക്ക് തിരിച്ചുവരാം എന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി നേതൃത്വത്തിന്റെ ഉപദേശകവൃന്ദം കാരണം പ്രവര്‍ത്തകര്‍ക്ക് നേതാക്കളെ കാണാനോ ആവശ്യങ്ങള്‍ പറയാനോ പറ്റുന്നില്ല. അഭിപ്രായം ഉയര്‍ത്തുന്നവര്‍ ഉടന്‍ നിശബ്ദരാക്കപ്പെടുന്നു. രാഹുല്‍ ഗാന്ധിയെയോ സോണിയാ ഗാന്ധിയെയോ മാത്രം തോല്‍വിയുടെ പേരില്‍ കുറ്റപ്പെടുത്താനാവില്ല. ഇത് കൂട്ടായ ഉത്തരവാദിത്തമാണ്. ലോക്‌സങ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയത് വെറും 44 സീറ്റുകളാണ്.

English summary
Former Congress Working Committee member Jagmit Singh Brar said Sonia, Rahul Gandhi should take a break.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X