കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനുകളില്‍ ഇനി സ്ഥാനാര്‍ഥികളുടെ ഫോട്ടോയും

Google Oneindia Malayalam News

ന്യൂഡല്‍ഹി : വോട്ടുചെയ്യുമ്പോള്‍ ഇനി അപരന്മാരെ പേടിക്കണ്ട. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരിനൊപ്പം അവരുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. പുതിയ തരത്തിലുളള ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ രൂപകല്പന ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരേ പേരിലുളള നിരവധി സ്ഥാനാര്‍ഥികള്‍ മത്സരിച്ചതിനെത്തുടര്‍ന്ന് വോട്ടര്‍മാര്‍ക്കുണ്ടായ ആശയക്കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇനീഷ്യല്‍ പോലും ഒന്നായ അപരന്മാര്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പലപ്പോഴും ഇത് സ്ഥാനാര്‍ഥികള്‍ക്ക് കടുത്ത തലവേദനയ്ക്കിടയാക്കാറുണ്ട്.
ജമ്മു കാശ്മീര്‍,ഝാര്‍ഗണ്ഡ്‌ എന്നിവിടങ്ങളില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പുതിയ തരത്തിലുളള വോട്ടിങ് മെഷിനായിരിക്കും ഉപയോഗിക്കുന്നത്.

electronic-vote-machine

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മധുരയില്‍ ഹേമമാലിനിയെക്കൂടാതെ ആറോളം പേര്‍ ഹേമ എന്ന പേരില്‍ മത്സരിച്ചിരുന്നു. ഇത് ഏറെ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിരുന്നു. സമാനതരത്തിലുളള സംഭവം ഡല്‍ഹിയിലെ ആര്‍.കെ. പുരം മണ്ഡലത്തിലും അരങ്ങേറിയിരുന്നു. പേരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലെ ഷാസിയ ഇല്‍മിയ്ക്ക് സീറ്റ് നഷ്ടപ്പെട്ടത്. സ്ഥാനാര്‍ഥിയുടെ ഫോട്ടോ വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും. വോട്ടര്‍മാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും.

വോട്ടിങ് മെഷീനില്‍ സ്ഥലപരിമിതിയുളളതിനാല്‍ സ്ഥാനാര്‍ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തുന്നത് ഇവ രൂപകല്പന ചെയ്യുന്നവരെ സംബന്ധിച്ചോളം വലിയ വെല്ലുവിളിയായിരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പറുകളും ഇതിനായി വീണ്ടും ഡിസൈന്‍ ചെയ്യേണ്ടതായിവരും. സ്ഥാനാര്‍ഥികളുടെ പട്ടികയും
വോട്ടിങ് ചിഹ്നങ്ങളുമാണ് നിലവില്‍ ബാലറ്റ് പേപ്പറുകളിലുളളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ ബാലറ്റ് പേപ്പര്‍ മാറ്റി രൂപകല്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ശേങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി പ്രസ്തുത വകുപ്പിന് ഉടന്‍ കൈമാറും. ഒക്ടോബറില്‍ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കില്ല.

English summary
Electronic voting machines will soon carry photos of all poll hopefuls to curb the age-old electoral practice of confusing voters by fielding dummy candidates with similar names.The election commission has set up an expert committee to design photo EVMs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X