കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിയടച്ചില്ല; സുന്ദരിയുടെ കിരീടം പിടിച്ചുവെച്ചു

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ സുന്ദരിയും മിസ് ഏഷ്യാ പസഫിക്കുമായി സൃഷ്ടി റാണയുടെ കിരീടം എയര്‍പോര്‍ട്ടില്‍ പിടിച്ചുവെച്ചു. കസ്റ്റംസ് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സൃഷ്ടിയുടെ സൗന്ദര്യ കിരീടം മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

ദക്ഷിണ കൊറിയയില്‍ നടന്ന മിസ് ഏഷ്യാ പസഫിക് സൗന്ദര്യ മത്സരത്തിലാണ് ഇന്ത്യക്കാരിയായ സൃഷ്ടി റാണ കിരീടം ചൂടിയത്. കഴിഞ്ഞ മാസമായിരുന്നു സൃഷ്ടിയുടെ കിരീടധാരണം. നികുതിയടക്കാതെ കിരീടം തന്നുവിടാനാകില്ല എന്ന നിലപാടിലായിരുന്നു വിമാനത്താവളത്തിലെ അധികൃതര്‍.

srishti-rana

വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുന്ദരിയോട് കിരീടത്തിന്റെ നികുതിയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കിരീടത്തില്‍ രത്‌നങ്ങളുള്ളതുകൊണ്ടാണ് നികുതിയടക്കാന്‍ ആവശ്യപ്പെട്ടത്. നികുതിയിളവ് ലഭിക്കാനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സൃഷ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൗന്ദര്യമത്സരത്തില്‍ ലഭിച്ച കിരീടം ഏഷ്യന്‍ സുന്ദരിയില്‍ നിന്നും പിടിച്ചുവെച്ച നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ സ്വന്തമാക്കിയ സുന്ദരി വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടതായും ആരോപണമുണ്ട്.

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മിസ് ഏഷ്യാ പസഫിക് കിരീടം ഇന്ത്യയിലെത്തുന്നത്. ഹിമാംഗിനി സിംഗ് യദുവാണ് കഴിഞ്ഞ തവണ കിരീടം ഇന്ത്യയിലെത്തിച്ചത്. 2013 ലെ ഫെമിന മിസ് ഇന്ത്യയിലൂടെയാണ് മോഡലായ സൃഷ്ടി റാണ ശ്രദ്ധേയയായത്.

English summary
Srishti Rana's Miss Asia Pacific crown seized at airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X