കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിനെ കണ്ട് പഠിക്കണമെന്ന് ബിജെപിയോട് ആര്‍എസ്എസ്

Google Oneindia Malayalam News

ഹൈദരാബാദ്: കുറ്റം പറഞ്ഞിരിക്കാതെ ആം ആദ്മി പാര്‍ട്ടി നടപ്പില്‍ വരുത്തുന്ന പുതുരീതികള്‍ കണ്ടുപഠിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആര്‍ എസ് എസിന്റ ഉപദേശം. ഹൈദരാബാദില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടിയോടുള്ള ബിജെപിയുടെ സമീപനത്തില്‍ ആര്‍ എസ് എസ് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന ബി ജെ പി നേതാക്കളും പങ്കെടുത്തു.

ആ്ം ആദ്മി പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ആര്‍ എസ് എസ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയെ നിസമാരമായി കണ്ടതിന്റെ ഫലമാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും അനുഭവിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച എ എ പി ആദ്യശ്രമത്തില്‍ തന്നെ തലസ്ഥാനം ഭരിക്കുകയാണ്.

bjp

ദില്ലിക്ക് പിന്നാലെ മറ്റ് പ്രധാന മെട്രോ നഗരങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ ഏറുകയാണ്. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം മെട്രോ നഗരങ്ങളിലെ 44 ശതമാനം ആളുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പിച്ചുപറയുന്നു. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിയെ ഗൗരവമായി കാണാനും അവരുടെ പ്രവര്‍ത്തനരീതി കണ്ട് പഠിക്കാനും ആര്‍ എസ് എസ് ബി ജെ പിയോട് പറയുന്നത്.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ് എന്ന് ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു പരാമര്‍ശം ആര്‍ എസ് എസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബി ജെ പിയുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ എസ് എസ് അഭിപ്രായം പറയാറില്ല. റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതും വാസ്തവ വിരുദ്ധവുമാണ് - ആര്‍ എസ് എസ് വക്താവ് രാം മാധവ് ട്വിറ്ററില്‍ അറിയിച്ചു. ബി ജെ പി വക്താവ് സുധാന്‍ശു ത്രിവേദിയും റിപ്പോര്‍ട്ടുകളെ നിഷേധിച്ചിട്ടുണ്ട്.

English summary
Report says that RSS asked BJP to stop criticizing AAP and learn from their strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X