കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഭാഷ് ചന്ദ്രബോസിന്റെ 90 വര്‍ഷം പഴക്കമുള്ള കാര്‍ കണ്ടെത്തി

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളിലെ പ്രധാനിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് പതിനൊന്നു വര്‍ഷക്കാലം ഉപയോഗിച്ച കാര്‍ കണ്ടെത്തി. ദന്‍ബാദിലെ ബറാറി കോക്ക് പ്ലാാന്റില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്. 1930 മുതല്‍ 1941 വരെ ഇപ്പോഴത്തെ ജാര്‍ഖണ്ഡിലെ വിവിധ സ്ഥലങ്ങളില്‍ നേതാജി സഞ്ചരിക്കാനുപയോഗിച്ചത് ഈ കാര്‍ ആണെന്ന് കരുതപ്പെടുന്നു.

സുഭാഷ് ചന്ദ്രബോസിന്റെ വല്ല്യച്ഛന് ഈസ്റ്റ് ഇന്ത്യ കമ്പനി സമ്മാനിച്ചതാണ് ആസ്റ്റില്‍ മോഡലിലുള്ള ഈ കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബരാരി കോക്ക് പ്ലാന്റ് സിഎംഡി തപസ് കുമാര്‍ ലാഹിരി കാര്‍ ബി.സി.സി.എല്ലിന് തന്നെ കൈമാറമണമെന്ന് ജനറല്‍ മോട്ടോര്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലുള്ള നേതാജി റിസര്‍ച്ച് ബ്യൂറോയ്ക്ക് കാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

subhash-chandra-bose

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവര്‍ണലിപികളില്‍ സ്ഥാനം പിടിച്ച നാമമാണ് സുഭാഷ് ചന്ദ്രബോസിന്റേത്. മഹാത്മാഗാന്ധി അഹിംസാ മാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാരെ നേരിട്ടപ്പോള്‍ തോക്കുകളേന്തി ബ്രിട്ടീഷുകാര്‍ക്കെതിരെ മാതൃരാജ്യത്തിനുവേണ്ടി പൊരുതിയ ദേശാഭിമാനിയാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു സുഭാഷ് ചന്ദ്രബോസ്.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നു. ജപ്പാന്റെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയെങ്കിലും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായവര്‍ക്കെതിരെ പൊരുതി ജയിക്കുക അസാധ്യമായിരുന്നു. തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തില്‍ 1945 ഓഗസ്റ്റ് 18നുണ്ടായ അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്നാണ് പറയപ്പെടുന്നതെങ്കിലും ഇതിന് സ്ഥിതീകരണമുണ്ടായില്ല.

English summary
90-year-old Subhash Chandra Bose’s car spotted in a godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X