കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിന്റെ ജാമ്യം: ഗോവ പൊലീസിന് നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ജാമ്യം നല്‍കാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഗോവ പൊലീസിന് നോട്ടീസയച്ചു. തരുണ്‍ തേജ്പാലിന് ജാമ്യം നല്‍കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

സഹപ്രവര്‍ത്തകയായ യുവ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2013 നവംബറില്‍ ഗോവയില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ പീഡനശ്രമം നടന്നെന്ന് പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയിരുന്നത്.

Taun Tejpal

മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയതിനെ തുടര്‍ന്ന് നവംബര്‍ 30നാണ് ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ബലാത്സം, സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 152 സാക്ഷികളെ വിസ്തരിക്കുമ്പോഴേക്കും വിചാരണ വൈകുമെന്നും അതിനാല്‍ തേജ്പാലിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സദാ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് തേജ്പാലിപ്പോള്‍.

English summary
The Supreme Court on Monday issued a notice to the Goa Police on the bail plea of Tehelka founder Tarun Tejpal, who was charged with raping a junior female colleague during an event in Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X