കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഡെന്റല്‍ കോളേജിലേക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി

  • By Gokul
Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ ഡെന്റല്‍ കോളേജുകള്‍ക്ക് തങ്ങളുടെ സ്ഥാപനത്തിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീംകോടതി. ജെയിംസ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ 16 സ്വാശ്രയ കോളേജുകള്‍ക്കാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഡെന്റല്‍ കോളേജുകളിലെ സര്‍ക്കാര്‍ ഫീസിലുള്ള 50 ശതമാനം സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും, 50 ശതമാനം മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നും വിദ്യാര്‍ത്ഥികളെ ലഭിക്കാതായതോടെ പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കാട്ടി കോളേജുകള്‍ ജെയിംസ് കമ്മറ്റിയെ സമീപിച്ചിരുന്നു.

supreme-court

എന്നാല്‍ പരീക്ഷ നടത്താന്‍ ജയിംസ് കമ്മറ്റി അനുവാദം നല്‍കിയില്ല. ഇതേതുടര്‍ന്ന്, ജെയിംസ് കമ്മറ്റി നടപടിക്കെതിരെ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജെയിംസ് കമ്മറ്റി തീരുമാനം അംഗീകരിച്ചതോടെ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയുമാണ് ചെയ്തത്.

പതിനൊന്ന് സ്വാശ്രയ കോളേജുകളുടെ കണ്‍സോര്‍ഷ്യമായ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് ഡെന്റല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും മൈനോറിറ്റി പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുമാണ് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചിരിക്കുന്നത്. വിധി വന്നതോടെ എത്രയും പെട്ടെന്നുതന്നെ പ്രത്യേക പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള നടപടി ആരംഭിക്കുമെന്ന് മാനേജുമെന്റുകള്‍ അറിയിച്ചു.

English summary
Supreme court permits kerala self financing dental colleges exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X