കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നതഉദ്യോഗസ്ഥര്‍ റെയില്‍വേ സ്റ്റേഷന്‍ തൂത്ത് വൃത്തിയാക്കണം: മോദി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്റ്റേനുഷകള്‍ തൂത്ത് വൃത്തിയാക്കാന്‍ നിര്‍ദ്ദേശം. ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വൃത്തിയാക്കി സൂക്ഷിയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സ്‌റ്റേഷനുകള്‍ തൂത്ത് വൃത്തിയാക്കുന്നതിന്റെ ചുമതലയില്‍ 245 ഉന്നത ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇതില്‍ ബോര്‍ഡ് അംഗങ്ങള്‍, അഡിഷണല്‍ അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടേവ്‌സ്, ജോയിന്റെ സെക്രട്ടറീസ്, ഡയറക്ടേഴ്‌സ് എന്നിവരെ ചുമതലപ്പെടുത്തി. ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ സ്‌റ്റേഷനുകളും വൃത്തിയാക്കണം.

Narendra Modi

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന ശ്രമധാന്‍ പദ്ധതിയുടെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകള്‍ വൃത്തിയാക്കുന്നത്. 7000 ത്തോളം റെയില്‍വേ സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. ശീതീകരിച്ച മുറിയിലെ ജോലിയും പ്രത്യേക കോച്ചുകളിലെ യാത്രയും മാത്രം പരിചയമുള്ള റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 2 ന് ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളാകണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഇനി തൂത്ത് വൃത്തിയാക്കാതെ മുങ്ങാമെന്ന് കരുതിയാല്‍ ശുചീകരണ പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ ക്യാമറയിലാക്കാനും നിര്‍ദ്ദേശമുണ്ട്. ശുചീകരണത്തിന്റെ മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ രെയില്‍വേ മന്ത്രാലയത്തിന് അയച്ചുകൊടുക്കണം.

English summary
Top bureaucrats of the Railways Ministry will spend Gandhi Jayanti sweeping stations across the country. The ministry issued a directive in this regard after Prime Minister Narendra Modi said he wants to see cleaner stations and trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X