കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി- ടിഡിപി; ആന്ധ്രയിലെ രാഷ്ട്രീയ സുനാമി?

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന രാഷ്ട്രീയ സുനാമിയായിരിക്കും ബി ജെ പി - ടി ഡി പി കൂട്ടുകെട്ട് എന്ന് തെലുങ്കുദേശം പാര്‍ട്ടി. ഈ കൂട്ടുകെട്ടില്‍ മറ്റ് പാര്‍ട്ടികള്‍ ഒലിച്ചുപോകും. ബി ജെ പി - ടി ഡി പി സഖ്യത്തെ പേടിക്കുന്നത് കൊണ്ടാണ് തങ്ങളെക്കുറിച്ച് ഇവര്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നത്.

വികസനവും സുതാര്യമായ ഭരണവുമാണ് എന്‍ ഡി എയുടെ മുദ്രാവാക്യം. ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലും ചന്ദ്രബാബു നായിഡുവിലും ഉറച്ച വിശ്വാസമുണ്ട്. അത് ഈ വരുന്ന തിരഞ്ഞെടുപ്പ് തെളിയിക്കും. ഉറച്ചതും അഴിമതി രഹിതവുമായ ഭരണം കാഴ്ചവെക്കാന്‍ ഈ നേതാക്കള്‍ക്ക് സാധിക്കും - ടി ഡി പിയുടെ പോളിറ്റ് ബ്യൂറോ മെംബര്‍ യാനമല രാമകൃഷ്ണഡു പറഞ്ഞു.

chandrababu-naidu-and-rajnath

വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനും ജഗനെ ജയിലില്‍ നിന്നും വിടുന്നതിനും സോണിയാ ഗാന്ധിയും ജഗനും തമ്മില്‍ ധാരണയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ആഗ്രഹ പ്രകാരമാണ് ടി ഡി പി എന്‍ ഡി എയില്‍ ചേര്‍ന്നത്.

എന്‍ ഡി എയുടെ കൂട്ടുകക്ഷിയായിരുന്ന ടി ഡി പി ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ബി ജെ പിയുമായി അകന്നത്. സീമാന്ധ്രയിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലും 15 നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി മത്സരിക്കും. തെലങ്കാനയില്‍ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും 47 നിയമസഭ മണ്ഡലങ്ങളിലുമാണ് ബി ജെ പി മത്സരിയ്ക്കുന്നത്. ഏപ്രില്‍ മുപ്പതിന് തെലങ്കാനയിലും മെയ് ഏഴിന് സീമാന്ധ്രയിലും വോട്ടെടുപ്പ് നടക്കും.

English summary
Alliance with BJP will cause political tsunami in Andhra Pradesh: TDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X