കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രപൂജ ചെയ്യാന്‍ പിന്നാക്കവിധവകള്‍

Google Oneindia Malayalam News

മംഗലാപുരം : വിശ്വാസങ്ങള്‍ അന്ധമായിത്തുടങ്ങിയ സമൂഹത്തിന് മുന്നിലേക്ക് മാറ്റത്തിന്റെ പുതിയ മാതൃക തുറന്നുകൊടുത്തിരിക്കുകയാണ് മംഗലാപുരത്തെ കുദ്രോളി ഗോകര്‍ണനാഥേശ്വര ക്ഷേത്രം. ക്ഷേത്ര പൂജാരിണികളായി വിധവകളെ നിയോഗിച്ച് ഈ ക്ഷേത്രം മുമ്പും മാറ്റത്തിന് തുടക്കമിട്ടിരുന്നു. ഇതിപ്പോള്‍ പിന്നാക്കവിഭാഗക്കാരായ വിധവകളെയാണ് ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യാനായി നിയോഗിച്ചിരിക്കുന്നത്.

റാണിപൂര്‍ സ്വദേശിനി ചന്ദ്രവതി (45), ചിലിമ്പി സ്വദേശിനി ലക്ഷ്മി (65) എന്നിവരെയാണ്‌ തിങ്കളാഴ്ച ക്ഷേത്രത്തിലെ പൂജാരിണിമാരായി നിയോഗിച്ചത്. മുന്‍ കേന്ദ്രമന്ത്രി ബി. ജനാര്‍ദ്ദന പൂജാരിയുടെ നേതൃത്വത്തിലുളള ക്ഷേത്രം അധികൃതര്‍ ഇവരെ പ്രത്യേകമായി ആനയിച്ചാണ് ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്ന് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇവരുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകളും പ്രസാദവിതരണവും നടന്നു.

temple

മാസങ്ങളോളം നീണ്ട വേദപഠനത്തിനും പൂജാവിധികളെക്കുറിച്ചുളള പഠനത്തിനും ശേഷമാണ് ഇവരെ ക്ഷേത്രത്തില്‍ നിയമിച്ചത്. 1912ല്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കുദ്രോളി.

'' ദൈവത്തിന് മുന്നില്‍ നാമെല്ലാവരും തുല്യരാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് നേരെ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇത് അവസാനിക്കണം. സ്ത്രീകളെ അമ്മയായി കണ്ട് ബഹുമാനിക്കാന്‍ സമൂഹത്തിന് സാധിക്കണം. ഗുരുദേവന്‍ പകര്‍ന്നുനല്‍കിയ ആശയങ്ങളെല്ലാം പൂര്‍ണമായും നടപ്പില്‍വരുത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. '' - ജനാര്‍ദ്ദന പൂജാരി പറഞ്ഞു.

English summary
Kudroli Gokarnanatheshwara temple in mangalore creates a new history by appointing two widows from the scheduled caste as priests to perform pujas and other rituals. it was sree narayanaguru who consecrated the temple in 1912.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X