കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിന് കൈനിറയെ സഹായവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ജമ്മുകാശ്മീരിലെ പ്രളയബാധിതര്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സഹായഹസ്തം. അഞ്ച് ടണ്‍ ഭക്ഷ്യവസ്തുക്കള്‍, 1000 കമ്പിളിപുതപ്പുകള്‍, 400 വാട്ടര്‍ ഫില്‍റ്ററുകള്‍ എന്നിവയ്ക്ക് പുറമെ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും സച്ചിന്‍ കാശ്മീര്‍ പ്രളയബാധിതര്‍ക്കായി നല്‍കി.

സച്ചിന്‍ നല്‍കിയ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ നാലു ട്രക്കുകളിലായാണ് കാശ്മീരിലെത്തിച്ചത്. ഏകദേശം മൂന്ന് മാസത്തേയ്ക്കുള്ള കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ സാധിയ്ക്കും. ആയിരക്കണക്കിന് ആളുകള്‍ക്കാണ് സഹായം പ്രയോജനപ്പെടുക.

സച്ചിന്റെ സഹായം

സച്ചിന്റെ സഹായം

കാശ്മീര്‍ പ്രളയ ദുരിത ബാധിതര്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സഹായം

ഭക്ഷണവും വെള്ളവും

ഭക്ഷണവും വെള്ളവും

അഞ്ച് ടണ്‍ ഭക്ഷണസാധനങ്ങളും 400 വാട്ടര്‍ ഫില്‍റ്ററുകളും ആയിരത്തോളം കമ്പിളി പുതപ്പുകളുമാണ് സച്ചിന്‍ കാശ്മീര്‍ പ്രളയബാധിതര്‍ക്ക് നല്‍കിയത്.

എംപി ഫണ്ട്

എംപി ഫണ്ട്

എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും കശ്മീര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.

പ്രതികരണം

പ്രതികരണം

കാശ്മീരിന് സഹായം നല്‍കിയ കാര്യം സച്ചിന്‍ സ്ഥിരീകരിച്ചു എന്നാല്‍ കൂടുതല്‍ പ്രതികരിയ്ക്കാന്‍ തയ്യാറായില്ല

കൂടുതല്‍ സഹായം

കൂടുതല്‍ സഹായം

മൂന്ന് മാസത്തേയ്ക്കുള്ള കുടിവെള്ളം ലഭ്യത ഉറപ്പാക്കാന്‍ സച്ചിന്‍ നല്‍കിയ വാട്ടര്‍ ഫില്‍റ്ററുകള്‍ ഉപകരിയ്ക്കും.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ചയോടെയാണ് സച്ചിന്റെ സഹായം കശ്മീരിന് ലഭിച്ചത്.

English summary
Moved by the devastating flood in Jammu and Kashmir, Sachin Tendulkar has come forward to extend a helping hand to the Valley’s people. The legendary batsman has donated relief material and Rs 25 lakh from his MP fund for those affected by the flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X