കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുരന്തോ എക്‌സ്പ്രസില്‍ മലയാളി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച

Google Oneindia Malayalam News

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട തുരന്തോ എക്‌സ്പ്രസില്‍ മലയാളികളായ സ്ത്രീകളെ അക്രമിച്ച് വന്‍ കവര്‍ച്ച. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട തുരന്തോ എക്‌സ്പ്രസ് മധുരയിലെത്തുന്നതിന് മുമ്പാണ് സംഭവം.

എറണാകുളം സ്വദേശിനി സജി ബാബു, വൈക്കം സ്വദേശിനി ജോസ്‌നി ജോസ് എന്നിവരാണ് മോഷണത്തിനിരയായതത്. നാലുപവന്‍ സ്വര്‍ണ്ണവും 17,000 രൂപയുമാണ് കവര്‍ന്നത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. കോട്ട റെയില്‍വെ സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി.

train

സജിയും ജോസ്‌നിയും താഴെയുളള ബെര്‍ത്തിലാണ് കിടന്നിരുന്നത്. ടിക്കറ്റ് പരിശോധിച്ച് ടി.ടി.ഇ. മടങ്ങിയശേഷം ഒരു യാത്രക്കാരന്‍ സജിയും ജോസ്‌നിയും കിടന്നതിന്റെ മുകളിലെ ബര്‍ത്തില്‍ കിടന്നു. രാത്രി 11.30 ഓടെ ഇയാള്‍ താഴെയിറങ്ങി വന്ന് സജിയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ജോസ്‌നിയുടെ ബാഗ് പിടിച്ചുപറിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുടെയും ബാഗ് കൈക്കലാക്കി അടുത്ത കംപാര്‍ട്ട്‌മെന്റിലേക്ക് ഇയാള്‍ ഓടിപ്പോയി. ബഹളം കേട്ട് ട്രെയിനിലെ മറ്റ് യാത്രക്കാരും എത്തി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ ചങ്ങല വലിച്ചു. ട്രെയിനിന് വേഗം കുറഞ്ഞപ്പോഴേക്കും ഇയാള്‍ പുറത്തേക്ക് ഓടി. ട്രെയിന്‍ നിര്‍ത്തി ടി.ടി.ഇ. എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.

11,000 രൂപയും നാല് പവന്‍ സ്വര്‍ണ്ണവും സജിയുടെ ബാഗിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തുനിന്ന് നാട്ടിലേക്ക് വരികയായിരുന്നു സജി. വിദേശത്ത് ജോലിക്ക് പോകുന്നതിനായി ഡല്‍ഹിയിലെ നഴ്‌സിങ് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസ്‌നി. 5000 രൂപയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുളള വിലപ്പെട്ട രേഖകളും ജോസ്‌നിയുടെ ബാഗിലുണ്ടായിരുന്നു. തുരന്തോ എക്‌സ്പ്രസ് എറണാകുളത്തെത്തുമ്പോള്‍ അവിടെയും പരാതി നല്‍കാന്‍ റെയില്‍വെ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
two malayalee women were attacked in duranto express which was coming from Delhi to kerala. they lost their money,gold and valuable certificates. incident happened when the train was about to reach madhurai. passengers had given a complaint to kotta railway station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X