കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവരാജിന്റെ വില ഏഴ് കോടി

Google Oneindia Malayalam News

മീററ്റ് : യുവരാജ് എന്ന പേരു കേട്ട് തെറ്റിദ്ധരിക്കല്ലേ. പറഞ്ഞുവരുന്നത് മീററ്റില്‍ ഈയ്യിടെ നടന്ന അന്തര്‍ദേശീയ കന്നുകാലിമേളയിലെ താരമായ യുവരാജ് എന്ന കാളയെക്കുറിച്ചാണ്. മേളയില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ യുവരാജിന് ഒരാള്‍ വാഗ്ദാനം ചെയ്ത വിലയെത്രയെന്നോ. ഏഴുകോടി രൂപ.

വില കേട്ടിട്ടും യുവരാജിന്റെ ഉടമ കുലുങ്ങിയില്ല. താന്‍ മകനെപ്പോലെ സ്‌നേഹിക്കുന്ന ഇവനെ വില്‍ക്കാന്‍ തയ്യാറല്ലെന്നായിരുന്നു ഉടമ കരംവീര്‍സിങ്ങിന്റെ മറുപടി. ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കന്നുകാലിമേളകളില്‍ ഇവന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കാളയെക്കൊണ്ട് ഒരുവര്‍ഷം 50 ലക്ഷം രൂപ ഉണ്ടാക്കാറുണ്ടെന്ന് ഉടമ പറയുന്നു.

bull

1400 കിലോഗ്രാമാണ് മേളയിലെ താരമായി മാറിയ ഇവന്റെ ഭാരം. 14 അടി നീളവും അഞ്ചടി ഒമ്പത് ഇഞ്ച് പൊക്കവുമുണ്ട്. ദിവസവും യുവരാജിന്റെ ഭക്ഷണത്തിനായി ചെലവാകുന്ന തുക കേട്ടാല്‍ ഞെട്ടും. 25,000 രൂപയാണ് ഒരുദിവസത്തെ ഇവന്റെ ചെലവ്. ഇനി മെനുവിനെപ്പറ്റി പറയാം. ദിവസവും 20 ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയുമാണ് കക്ഷിയുടെ ഭക്ഷണം.

വളരെയധികം പ്രത്യുത്പാദനശേഷിയുളള ഈ കാളയുടെ വിത്തുകോശത്തിനും ഒട്ടേറെ ആവശ്യക്കാരുണ്ടെന്നാണ് പറയുന്നത്. പത്തംഗ ജൂറിയുടെ തിരഞ്ഞെടുപ്പിലൂടെയാണ് യുവരാജ് കന്നുകാലിമേളയില്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്.

English summary
A giant 1400kg bull that was crowned champion at Meerut's All India Cattle Show by a 10-member jury, startled as much by the animal's size as by his owner's refusal to sell it for a mind-boggling Rs 7 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X