കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളില്ലാ ലെവല്‍ ക്രോസ്സ് കവര്‍ന്ന കുരുന്നു ജീവനുകള്‍

  • By Soorya Chandran
Google Oneindia Malayalam News

സെക്കന്തരാബാദ്: തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അവര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം മേഥക് ജില്ലയിലേത്. ആളില്ലാ ലെവല്‍ ക്രോസ്സില്‍ സ്‌കൂള്‍ ബസ്സില്‍ തീവണ്ടിയിടിച്ച് മരിച്ചത് 20 കുട്ടികള്‍. സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറും മരിച്ചു.

കരളലിയിക്കുന്നതായിരുന്നു അപകടസ്ഥലത്തെ കാഴ്ചകള്‍. തങ്ങളുടെ പ്രിയപ്പെട്ട പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞു. മസായി പേട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. തുപ്രാന്‍ കാകതീയ ടെക്‌നോ സ്‌കൂളിലെ കുട്ടികളുമായി എത്തിയ ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. നാല്‍പത് കുട്ടികളായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.

മഹാരാഷ്ട്ര നന്ദേഡില്‍ നിന്ന് ഹൈദരാബാദിലെക്ക് വരികയായിരുന്ന തീവണ്ടിയാണ് ബസ്സില്‍ ഇടിച്ചത്. ബസ് ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടകാരണം.

ഇതൊരു ബസ് ആയിരുന്നു

ഇതൊരു ബസ് ആയിരുന്നു

തെലങ്കാനയിലെ മേഥകിലെ അളില്ലാ ലെവല്‍ ക്രോസ്സില്‍ അപകടത്തില്‍ പെട്ട സ്‌കൂള്‍ ബസ് ആണിത്.

കണ്ണു നനയിക്കുന്ന കാഴ്ച

കണ്ണു നനയിക്കുന്ന കാഴ്ച

തകര്‍ന്ന ബസ്, കരിച്ചിലുകള്‍, ചിതറിയ പാഠപുസ്തകങ്ങള്‍... കരളലിയിക്കുന്ന കാഴ്ചകളായിരുന്നു അപകടസ്ഥലത്ത്.

കണ്ണീരുണങ്ങുമോ

കണ്ണീരുണങ്ങുമോ

അപകടത്തില്‍ മരിച്ച കുട്ടികളുടെ അമ്മമാരുടെ കരച്ചില്‍... ഈ കണ്ണുനീര്‍ എന്നെങ്കിലും ഉണങ്ങുമോ...?

ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍

ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍

അപകടം നടന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന ബാഗുകളും പാഠപുസ്തകങ്ങളും

ജനസാഗരം

ജനസാഗരം

ആയിരക്കണക്കിന് ആളുകളാണ് അപകടസ്ഥലത്ത് തടിച്ചുകൂടിയത്.

മൃതദേഹങ്ങള്‍ പാളത്തില്‍

മൃതദേഹങ്ങള്‍ പാളത്തില്‍

അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറെനേരം റെയില്‍പാളത്തിലായിരുന്നു കിടത്തിയിരുന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കി.

English summary
A passenger train rammed into a school bus in Telangana on Thursday killing 20 people, mostly young children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X