കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ രണ്ട് ഇന്ത്യക്കാരെ കൊന്നു; അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. പ്രകോപനമൊന്നുമില്ലാതെ പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിക്കുകയാണ്.

ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അിര്‍ത്തിയായ ആര്‍എസ് പുരയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആഗസ്റ്റ് 23 ന് പുലര്‍ച്ചെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. രണ്ട് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അക്രം എന്നയാളും അദ്ദേഹത്തിന്റെ 13 വയസ്സുകാരനായ മകന്‍ അസ്ലമും ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

RS Pura

അക്രത്തിന്റെ ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ ഇമ്രാന്‍ ഖാനും മത പണ്ഡിതനായ ഖദ്രിയും നയിക്കുന്ന പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കഴിയുന്നില്ല. ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഇതിനെ മറികടക്കാനാണ് പാകിസ്താന്‍ ഇന്ത്യമായി യുദ്ധത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചെറിയ ആക്രമണങ്ങള്‍ നടത്തി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ പാകിസ്താന്‍ യുദ്ധത്തിലേക്ക് നീങ്ങും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആര്‍എസ് പുരയില്‍ പാക് വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മാത്രം രണ്ടായിരം ഗ്രാമീണരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

English summary
Two people were killed and seven others injured early Saturday in heavy firing by the Pakistani rangers on the Border Security Force posts near the international border in RS Pura sector in Jammu district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X