കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുബര്‍ പീഡനം: ജനങ്ങള്‍ പറയുന്നു, കുറ്റം യുബറിന്റേത് തന്നെ

Google Oneindia Malayalam News

ദില്ലി: മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരി ടാക്‌സി കാറില്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലെ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല. എന്ത് ധൈര്യത്തിലാണ് ടാക്‌സി കാറുകള്‍ ബുക്ക് ചെയ്ത് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. അംഗീകൃത ടാക്‌സി കമ്പനികളെ പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന സന്ദേശമാണ് യുബര്‍ ടാക്‌സിയിലെ പീഡനം നല്‍കുന്നത്.

കുറ്റം യുബര്‍ ടാക്‌സിയുടേതാണ് എന്ന് ചിലര്‍ പറയുന്നു. ജീവനക്കാരുടെ പശ്ചാത്തലം പോലും ശരിക്ക് അന്വേഷിക്കാതെയാണ് യുബര്‍ ജോലിക്കെടുത്തത് എന്നാണ് യുബറിനെതിരെ പറയുന്നവരുടെ വാദം. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് പോലീസും അധികാരികളുമാണ് കുറ്റക്കാര്‍ എന്ന്.

യുബര്‍ പീഡനത്തില്‍ ആരാണ് ശരിക്കും ഉത്തരവാദികള്‍ - ഈ ചോദ്യവുമായി ഇന്‍സ്റ്റാവാണി നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ പേരും പറയുന്നത് കുറ്റം യുബറിന്റേത് തന്നെ എന്നാണ്. സര്‍വ്വേ ഫലം വിശദമായി കാണൂ. ദില്ലിയടക്കമുള്ള മെട്രോ നഗരങ്ങളില്‍ 118 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

യുബര്‍ തന്നെ ഉത്തരവാദികള്‍

യുബര്‍ തന്നെ ഉത്തരവാദികള്‍

76 ശതമാനം പേര്‍ പ്രതികരിച്ചത് യുബര്‍ ആണ് ഉത്തരവാദികള്‍ എന്നാണ്. ഉത്തരവാദിത്തം യുബറിന്റേതല്ല എന്ന് പറഞ്ഞത് 24 ശതമാനം പേര്‍.

യുബറില്‍ യാത്ര ചെയ്യാന്‍ രണ്ട് വട്ടം ചിന്തിക്കും

യുബറില്‍ യാത്ര ചെയ്യാന്‍ രണ്ട് വട്ടം ചിന്തിക്കും

യുബറിലെ യാത്ര സുഖകരമാണോ എന്ന ചോദ്യത്തിന് 59 ശതമാനം പേര്‍ മറുപടി പറഞ്ഞത് അല്ല എന്നാണ്. 41 ശതമാനം പേര്‍ ഇനിയും യുബറിന്റെ സേവനം തേടും.

ആപ്പ് നിരോധിച്ചിട്ടെന്ത് കാര്യം

ആപ്പ് നിരോധിച്ചിട്ടെന്ത് കാര്യം

യുബര്‍ അടക്കമുളളവരുടെ ആപ്പുകള്‍ ദില്ലി സര്‍ക്കാര്‍ നിരോധിച്ചു. ഈ തീരുമാനത്തോട് യോജിക്കുന്നോ- 48 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് യോജിച്ചത്. 52 ശതമാനം പേര്‍ തീരുമാനത്തോട് യോജിച്ചില്ല.

സ്ത്രീകള്‍ക്ക് യുബറാണ് കുറ്റക്കാര്‍

സ്ത്രീകള്‍ക്ക് യുബറാണ് കുറ്റക്കാര്‍

യുബര്‍ പീഡനത്തില്‍ ആരാണ് ശരിക്കും ഉത്തരവാദികള്‍ - ചോദ്യം സ്ത്രീകളോടാണെങ്കില്‍ 81 ശതമാനം പേരും പറയും യുബറാണ് കുറ്റക്കാരെന്ന്. 62 ശതമാനം പേര്‍ യുബറില്‍ യാത്ര ചെയ്യാന്‍ സുരക്ഷിതമല്ല എന്ന അഭിപ്രായക്കാരാണ്.

യുബറിനെ നിരോധിക്കണമെന്നില്ല

യുബറിനെ നിരോധിക്കണമെന്നില്ല

യുബര്‍ നിരോധനത്തെ പിന്തുണച്ച് അധികം പേരൊന്നും രംഗത്തെത്തിയിട്ടില്ല. 51 ശതമാനം സ്ത്രീകള്‍ മാത്രമാണ് യുബറിനെ നിരോധിച്ചതിനെ അനുകൂലിക്കുന്നത്. 49 ശതമാനം പേര്‍ അനുകൂലിച്ചില്ല.

English summary
The alleged rape of a 27-year-old woman by an Uber cab driver in north Delhi on 5 December has put the spotlight on cab-booking companies and their practices. Uber, an international service which boasts of providing cabs with convenience and safety, is now busy deflecting blame for the horrific crime against one of its customers. Instavaani polled 1,118 respondents across all metros including Delhi to find out if they felt Uber should be blamed for this lapse of safety. 76% of the respondents felt Uber was to blame for this lapse in safety and the resulting crime, while only 24% think otherwise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X