കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയായാല്‍ മോദിക്ക് വിസ നല്‍കുമെന്ന്

  • By Aswathi
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ നരേന്ദ്ര മോദിയ്ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം പിന്‍വലിക്കുമെന്ന് അമേരിക്കന്‍അസിസ്റ്റന്റ് സെക്രട്ടറി നിസാ ബിസ്വാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുന്ന മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഒരുക്കമാണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിസ്വാള്‍ അറിയിച്ചത്.

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായ ദേവയാനി ഖൊബ്രഖാഡയുടെ അറിസ്റ്റിനെ തുടര്‍ന്ന് ശിഥിലമായ ഇന്ത്യ- അമേരിക്ക രാഷ്ട്രീയ- വ്യാപാര ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിസാ ബിസ്വാല്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയെ പോലുള്ള ജനാധിപത്യ രാഷ്ട്രത്തിലെ ഓരോ നേതാവിനെയും അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ എപ്പോഴും അമേരിക്കയുടെ ഇഷ്ട പങ്കാളികളാണെന്നും ബിസ്വാല്‍ പറഞ്ഞു.

Narendra Modi

നേരത്തെ ഇന്ത്യയിലെ യുഎസ് അംബാസിഡറായ നാന്‍സി പവാല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിരുന്നു. 2005 ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിയ്ക്ക് വിസ നിഷേധിച്ചതിന് ശേഷം ആദ്യമായാണ് നാന്‍സി പവാലും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ച മോദിയുടെ വിസ വിലക്ക് എടുത്തുമാറ്റുന്നതിന് വേണ്ടിയാണെന്ന് വ്യഖ്യാനിക്കപ്പെട്ടെങ്കിലും ഒരു സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാരുന്നു ഔദ്യോഗിക സ്ഥിരീകരണം. അന്നേ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നാണ് മോദിയ്ക്ക് യുഎസ് വിസ നിഷേധിച്ചത്.

English summary
Washington will drop a travel ban on Narendra Modi if he becomes the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X