കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചൈനക്കില്ലാത്ത വിസ ഇളവ് ഇന്ത്യ അമേരിക്കക്ക് നല്‍കുമോ... ഇത്രനാളും തന്നെ അകറ്റി നിര്‍ത്തിയ അമേരിക്കക്ക് മുന്നില്‍ നരേന്ദ്ര മോദി തല കുനിക്കുമോ...?

അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒരുക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഈ പ്രഖ്യാപനം നടത്തുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Narendr Modi

അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ വിമാനത്തവളത്തില്‍ എത്തുന്ന മുറക്ക് വിസ അനുവദിക്കാനാണ് നീക്കം. നിലവില്‍ പല രാജ്യങ്ങളിലും വിനോദ സഞ്ചാരികള്‍ക്ക് ഈ ആനുകൂല്യം ഉണ്ട്.

ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണത്രെ. വിനോദ സഞ്ചാര മന്ത്രാലയവും ഇത് സംബന്ധിച്ച തിരക്കിട്ട ജോലികളിലാണ്. നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് 30 ദിവസത്തെ വിസയായിരിക്കും അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അനുവദിക്കുക.

2010 ല്‍ ആണ് ഇന്ത്യ ആദ്യമായി വിനോദ സഞ്ചാരികള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സേവനം തുടങ്ങിയത്. തുടക്കത്തില്‍ ഇത് അഞ്ച് രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് മാത്രമായിരുന്നു അനുവദിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 11 രാജ്യങ്ങള്‍ക്ക് ഇന്ത്യ ഈ സേവനം നല്‍കുന്നണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളതെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇത്തരം ഒരു സേവനം നിലവിലില്ല.

English summary
Visa on arrival facility on the anvil for US tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X