കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ലെന്ന് ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന ബി ജെ പി പിന്നോക്കം പോകുന്നതായി സൂചന. ബി ജെ പി എം പി നിശികാന്ത് ദുബെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ഈ ജന്മം കഴിയില്ല എന്നായിരുന്നു എം പി പറഞ്ഞത്.

ഭരണകക്ഷിയായ ബി ജെ പിയുടെ നേതാവ് നിസികാന്ത് ഝാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ നിന്നുള്ള എം പിയാണ്. ലോക്‌സഭയിലാണ്. ധനബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സാക്ഷിയാക്കിയാണ് ദുബെ ഇക്കാര്യം പറഞ്ഞത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ പണം ആളുകള്‍ ട്രസ്റ്റുകള്‍ ആക്കിയാണ് സൂക്ഷിക്കുന്നത്. ട്രസ്റ്റിലെ ജീവനക്കാരും മറ്റും സ്വിസ് പൗരന്മാരാണ് - ദുബെ പറഞ്ഞു.

nishikantdubey

സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരെയാണ് നമ്മള്‍ അന്വേഷിക്കുന്നത്. ആ വിവരമേ നമുക്ക് കിട്ടൂ. ട്രസ്റ്റുകളുടെ അംഗങ്ങള്‍ ആരൊക്കെയാണ് എന്ന ചോദ്യം വിലപ്പോകില്ല. പിന്നെങ്ങനെയാണ് കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരിക - നിശികാന്ത് ദുബെ ചോദിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടു വന്നാല്‍ ഇന്ത്യയ്ക്ക് വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല എന്ന എ ഐ എ ഡി എം കെ എം പി തമ്പിദുരൈയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നിശികാന്ത് ദുബെ ഇത് പറഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി പറഞ്ഞിരുന്നത് അധികാരത്തിലെത്തിയാല്‍ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്നാണ്.

English summary
BJP MP said Loksabha that we cannot bring back black money back in our lifetime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X