കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി അക്കൗണ്ട് തുറന്നു; അടുത്തത് കേരളം

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: ഒരു കാലത്ത് സിപിഎമ്മിന്റെ അപ്രമാദിത്തം നിലനിന്നിരുന്ന പശ്ചിമ ബംഗാളിലും അങ്ങനെ ബിജെപി അക്കൗണ്ട് തുറന്നു. പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടിയത്.

സിപിഎം ഭരണത്തിന് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അന്ത്യം കുറിച്ചിട്ട് നാളുകള്‍ കുറച്ചായെങ്കിലും ഇപ്പോഴാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കനായത്. ഇത് കേരളത്തിനുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

CPM BJP

ഉപതിരഞ്ഞെടുപ്പ് നടന്ന ബാസിരത് ദക്ഷിണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ സാമിക് ഭട്ടാചാര്യയാണ് ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഫുട്‌ബോള്‍ താരവും ആയ ദീപേന്ദു ബിശ്വാസിനെയാണ് ഭട്ടാചാര്യ പരാജയപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ചൗരംഗീയില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു.

1,742 വോട്ടുകള്‍ക്കായിരുന്നു ബാസിരത് മണ്ഡലത്തില്‍ ബിജെപിയുടെ വിജയം. ഭൂരിപക്ഷം കുറവാണെങ്കിലും വിജയം, വിജയം തന്നെയാണ്. ബംഗാളിന്റെ പുതിയ ചരിത്രത്തില്‍ ബിജെപിയുടെ നിര്‍ണായ നേട്ടം തന്നെയാണിത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റിലാണ് ഈ വിജയം എന്നതും ബിജെപിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. എംഎല്‍എ ആയിരുന്ന നാരായണ്‍ മുഖോപാധ്യായയുടെ മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ലെന്നതാണ്. ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നാലാം സ്ഥാനം മാത്രമാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബാസിരത് ദക്ഷിണ്‍ മണ്ഡലത്തില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം.

കമ്യൂണിസത്തിന്റെ ഉരുക്ക് കോട്ടയായിരുന്ന ബംഗാളില്‍ ബിജെപി കടന്നു കയറിക്കഴിഞ്ഞു. ബിജെപി അടുത്തതായി ലക്ഷ്യമിടുന്നത് കേരളമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളിലെങ്കിലും ബിജെപി മുന്നിട്ട് നിന്ന അസംബ്ലി മണ്ഡലങ്ങള്‍ കേരളത്തിലും ഉണ്ടായിരുന്നു.

English summary
The Bharatiya Janata Party (BJP) may have suffered a setback in the by-elections throughout the country, but it has done remarkably well in West Bengal. BJP opens account in Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X