കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിയ്ക്കില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പശ്ചിമ ഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിയ്ക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിന് സത്യവാങ്മൂലം നല്‍കിയിരിയ്ക്കുന്നത്.

നിലപാട് വ്യക്തമാക്കാതെ സമര്‍പ്പിച്ചതിനാല്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ പരിഗണിയ്ക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്.ഇക്കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരിയ്ക്കുന്നത്.

Western Ghats

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം കൈക്കൊള്ളും മുന്‍പ് സംസ്ഥാനങ്ങളുടെ യോഗം വിളിയ്ക്കുമെന്ന് പരിസ്തിതി മന്ത്രി പ്രകേശ് ജാവേദ്ക്കര്‍ അറിയിച്ചിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഭൗതിക പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിയ്ക്കും സംസ്ഥാനങ്ങളുടെ യോഗം ചേരുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന ഘടകവും ആര്‍എസ്എസും ആവശ്യപ്പെട്ടിരുന്നു.

English summary
Western Ghats Protection: Government not consider Gadgil Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X