കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലേയും ബംഗാളിലേയും വിധവകള്‍ വൃന്ദാവനിലേക്ക് വരേണ്ടെന്ന് ഹേമ മാലിനി

  • By Soorya Chandran
Google Oneindia Malayalam News

മഥുര: വിധവകള്‍ കൂട്ടത്തോടെ കഴിയുന്ന വൃന്ദാവനിലേക്ക് ബീഹാറിലേയും ബംഗാളിലേയും വിധവകള്‍ വരേണ്ടെന്ന് സിനിമ താരവും ബിജെപി എംപിയും ആയ ഹേമ മാലിനി. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് വിധവകള്‍ ശിഷ്ട ജീവിതം കഴിച്ചുകൂട്ടാന്‍ എത്തുന്ന പുണ്യ കേന്ദ്രമാണ് വൃന്ദാവന്‍.

മഥുര മണ്ഡലത്തില്‍ നിന്നാണ് ഹേമ മാലിനി എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഥുരക്ക് കീഴിലാണ് വൃന്ദാവന്‍. ഹേമമാലിനിയുടെ പരാമര്‍ശം ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു.

Hema Malini

നാല്‍പതിനായിരത്തിലധികം വിധവകള്‍ വൃന്ദാവനില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ വലിയൊരു വിഭാഗം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവണ്ണം വിധവകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൃന്ദാവനിലെ വിധവകള്‍ക്ക് നല്ല സാമ്പത്തിക ശേഷിയുണ്ട്. എന്നിട്ടും അവര്‍ യാചിക്കാനിറങ്ങുകയാണെന്നും ഹേമ മാലിനി ആരോപിച്ചു. വൃന്ദാവനിലെ ഒരു വിധവ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം. വിഷയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്നും ഹേമ മാലിനി പറഞ്ഞു.

വൈധവ്യത്തില്‍ വൃന്ദാവനില്‍ ചെന്ന് പ്രാര്‍ത്ഥിച്ചു കഴിയുക എന്നത് പലരുടേയും വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഹേമ മാലിനി തങ്ങളുടെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ വൃന്ദാവനിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ഹേമ മാലിനിയെയാണ് പിന്തുണക്കുന്നത്.

English summary
Widows from Bihar, West Bengal should not come to Vrindavan: Hema Malini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X