കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്യൂട്ടീഷനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് വെട്ടിക്കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഹൈദരബാദ്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ബ്യൂട്ടീഷനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് വെട്ടിക്കൊന്നു. ഹൈദരാബാദിലെ എല്‍എന്‍ നഗറിലാണ് ശ്വേത (28) എന്ന യുവതിയെ വെട്ടിക്കൊന്നത്. യുവതിയുടെ അമ്മ സായ് ലക്ഷ്മി വാങ്ങിയ വീടിന്റെ ഷെയര്‍ ആവശ്യപ്പെട്ട് ശ്വേത തര്‍ക്കത്തിലേര്‍പ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് കൊലപാതം നടന്നത്.

വീട്ടുകാരുമായി പിണങ്ങി ഒരേ കോളനിയില്‍ തന്നെ വാകടയ്ക്ക് താമസിയ്ക്കുകയായിരുന്നു ശ്വേത. കഴിഞ്ഞ ദിവസമാണ് ബുര്‍ഖ ധരിച്ചെത്തിയ അമ്മയും സഹോദരിമാരായ ദിവ്യ, വിജയ ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ശ്വേതയെ വെട്ടിക്കൊലപ്പെടുത്തിയത്.

Beautician

ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ശ്വേതയുടെ അമ്മ അദ്ദേഹത്തിന്റെ സമ്പാദ്യം ഉപയോഗിച്ച പുതിയ ഒരു വീട് വാങ്ങി. 2009 ലായിരുന്നു ഇത്. വീട്ടില്‍ തനിയ്ക്കും അവകാശമുണ്ടെന്നും വീട് വാടകയ്ക്ക് നല്‍കിയതിനാല്‍ അതില്‍ നിന്നൊരു ഓഹരി തനിയ്ക്കും വേണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയും സഹോദരിമാരും അതിന് തയ്യാറായില്ല.

തുടര്‍ന്ന് യുവതി വീട് വിട്ടു പോവുകയായിരുന്നു. എന്നാല്‍ വഴക്ക് തുടര്‍ന്ന കൊണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടീഷന്റെ വീട്ടില്‍ ബുര്‍ഖ ധരിച്ചെത്തിയ അമ്മയും സഹോദരിമാരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. പ്രതികളെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

English summary
A 28-year-old woman was stabbed to death allegedly by her mother and two sisters in connection with a property dispute on Friday morning at LN Nagar, Banjara Hills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X