കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷി ജിന്‍പിങിന് വേണ്ടി മോദി പ്രോട്ടോകോള്‍ തെറ്റിച്ചു!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് പറഞ്ഞാല്‍ ഒരുപാട് പ്രോട്ടോകോളുകള്‍ ഉളള വ്യക്തിയാണ്. എന്നാല്‍ ചൈനയില്‍ നിന്നൊരു പ്രസിഡന്റ് വന്നപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി പ്രോട്ടോകോളുകള്‍ തെറ്റിച്ചു.

ഒന്നല്ല, രണ്ടല്ല... അഞ്ച് തവണയാണ് മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് വേണ്ടി പ്രോട്ടോകോളുകള്‍ തെറ്റിച്ചത്.

ഒരു വിദേശരാജ്യത്തിന്റെ തലവന്‍ എത്തുമ്പോള്‍ രാജ്യ തലസ്ഥാനത്താണ് സ്വീകരണം നല്‍കാറ്. ഇത് തന്നെ മോദി ആദ്യം തെറ്റിച്ചു. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കാണ് ഷി ജിന്‍പിങിനെ മോദി ആദ്യം സ്വാഗതം ചെയ്തത്.

സ്വീകരണം

സ്വീകരണം

രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് സാധാരണ വിദേശ രാഷ്ട്രത്തലവന്‍മാരെ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഷി ജിന്‍പിങിനെ സ്വീകരിച്ചത് ഗുജറാത്തില്‍...

ദില്ലിക്ക് പുറത്ത്

ദില്ലിക്ക് പുറത്ത്

ദില്ലിക്ക് പുറത്ത് ഒരു രാഷ്ട്രത്തലവനെ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ഇതും പ്രോട്ടോകോളിന് പുറത്താണത്രെ.

ദില്ലിക്ക് പുറത്ത് കരാര്‍

ദില്ലിക്ക് പുറത്ത് കരാര്‍

വിദേശ രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ പരസ്പര സഹകരണ കരാറുകള്‍ ഒപ്പിടുന്നത് പുതിമയൊന്നും അല്ല. എന്നാല്‍ ദില്ലിയിലല്ലാതെ മറ്റൊരിടത്ത് വച്ച് ഇത്തരം കരാറുകള്‍ ഒപ്പിടുന്നത് ആദ്യമാണ്.

ജനകീയ സ്വീകരണം

ജനകീയ സ്വീകരണം

പതിവ് തെറ്റിച്ച് ചൈനീസ് പ്രസിഡന്റിന് ജനകീയമായ ഊഷ്മള സ്വീകരണമാണ് ഇത്തവണ ഇന്ത്യ നല്‍കിയത്. 1962 ലെ യുദ്ധത്തിന് ശേഷം ആദ്യമാണ് ഇത്തരമൊരു സംഭവം.

സൗഹൃദം അതിര് കടന്നോ?

സൗഹൃദം അതിര് കടന്നോ?

ഷി ജിന്‍പിങുമൊത്ത് സബര്‍മതി നദീതീരത്ത് ചുറ്റിയടിക്കുന്നു, ഗാന്ധി ആശ്രമത്തില്‍ പോകുന്നു, നിലത്തിരിക്കുന്നു, ഊഞ്ഞാലാടുന്നു... എന്തൊക്കെയായിരുന്നു.... ഇതെല്ലാം പ്രോട്ടോകോള്‍ ലംഘനമല്ലേ എന്ന് ചോദിച്ചാല്‍ എന്ത് ചെയ്യും.

English summary
Xi Jinping in India: 5 departures from protocol by Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X