കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവി ബിജെപിക്കുവേണ്ടി ബാറ്റേന്തില്ലെന്ന് മാനേജര്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ആസന്നമായ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചരണത്തിനിറങ്ങുമെന്ന വാര്‍ത്തയുമായാണ് മിക്ക ദേശീയ പത്രങ്ങളും കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. യുവരാജും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ദില്ലിയില്‍ വെച്ചു കൂടിക്കാഴ്ച നടത്തിയതാണ് വാര്‍ത്തയ്ക്ക് നിദാനമായത്.

വാര്‍ത്തയെക്കുറിച്ച് യുവരാജ് ഇതുവരെ പ്രതികരിച്ചില്ലെങ്കിലും യുവരാജിന്റെ സുഹൃത്തും മാനേജരുമായ നിശാന്ത് ജീത് അറോറ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. യുവരാജ് ബിജെപി അദ്ധ്യക്ഷനെ സന്ദര്‍ശിച്ചത് പ്രചാരണ പരിപാടിയെക്കുറിച്ച് സംസാരിക്കാനല്ലെന്നും കാന്‍സറുമായി ബന്ധപ്പെട്ട യുവരാജിന്റെ സംഘടനയെക്കുറിച്ച് സംസാരിക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.

yuvaraj-singh

പഞ്ചാബിന്റെയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡ് സ്വദേശിയാണ് യുവരാജ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായ യുവരാജ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. യുവരാജിന്റെ പിതാവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 15 നാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് നാല് അംഗങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണമികവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉയര്‍ത്തിക്കാട്ടിയായിരിക്കും ബിജെപി ഇത്തവണ ജനങ്ങളെ സമീപിക്കുക.

English summary
Yuvraj Singh not to campaign for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X