കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം അവള്‍ ആദ്യം പറയട്ടെ

  • By Gokul
Google Oneindia Malayalam News

എല്ലാ കാര്യത്തിലും മാറ്റം ആവശ്യമാണെന്ന പക്ഷക്കാരാണ് പുതുതലമുറ. അവരുടെ വേഷങ്ങളിലും ജീവിതശൈലിയിലുമെല്ലാം അത് പ്രകടമാണുതാനും. പ്രണയത്തിന്റെ കാര്യത്തിലും വ്യത്യസ്തമല്ല അവരുടെ അഭിപ്രായം. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടാല്‍ അവളുടെ പിറകെ നടക്കുന്നതും പ്രണയാഭ്യര്‍ത്ഥര്‍ത്ഥന നടത്തുന്നതുമൊക്കെ പഴകാലത്താണെന്നാണ് ഇപ്പൊഴത്തെ ആണ്‍കുട്ടികളുടെ അഭിപ്രായം.

പ്രമുഖ വിവാഹ പോര്‍ട്ടലായ ശാദി.കോം നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ ഭൂരിപക്ഷം ആണ്‍കുട്ടികളും അഭിപ്രായപ്പെട്ടത് പെണ്‍കുട്ടികള്‍ ആദ്യം തങ്ങളോട് പ്രണയാഭ്യര്‍ത്ഥന നടത്തട്ടേയെന്നാണ്. 25നും 36നും ഇടയില്‍ പ്രായമുള്ള 6,500 യുവാക്കളില്‍ നിന്നാണ് സര്‍വേക്കുവേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 71.7 ശതമാനം പേരും പറഞ്ഞത് സ്ത്രീകള്‍ ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തണമെന്നാണ്.

love

63.8 ശതമാനം പേരും അഭിപ്രായപ്പെട്ടത് മുന്‍ കാലങ്ങളിലെപ്പോലെ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ നാണമോ ഭയമോ ഒന്നുമില്ലെന്നാണ്. 61.2 ശതമാനംപേര്‍ക്കും പെണ്‍കുട്ടികള്‍ തന്റെ മുഖത്തുനോക്കി പ്രണയം തുറന്നുപറയണമെന്ന അഭിപ്രായക്കാരാണ്. അതേസമയം, ഇതിനായി മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പറയുന്നവരുമുണ്ട്.

21.4 ശതമാനം പേര്‍ ഫോണ്‍ വഴിയും, 9.8 ശതമാനം പേര്‍ വാട്‌സ്ആപ്പ് വഴിയും, 7.6 ശതമാനം പേര്‍ ഫേസ്ബുക്കുവഴിയും പെണ്‍കുട്ടികള്‍ പ്രണയം അറിയിക്കണം എന്നാഗ്രഹിക്കുന്നവരാണ്. പുതുതലമുറയുടെ മനസാണ് ഈ സര്‍വേ വഴി പുറത്തുവന്നിരിക്കുന്നതെന്ന് ശാദി.കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗൗരവ് രക്ഷിത് പറഞ്ഞു. പാരമ്പര്യമായി പുരുഷന്മാര്‍ ആദ്യം പ്രണയം അറിയിക്കുന്നതാണ് രീതി. എന്നാലിപ്പോള്‍ സ്ത്രീകള്‍ അതിന് പ്രാപ്തരായി എന്നാണ് പുരുഷന്മാര്‍ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Shadi.com survey says Indian men prefer the ladies to make first move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X