കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരിത്ര്യം തെളിയിക്കാന്‍ അഗ്നിപരീക്ഷ നിര്‍ദ്ദേശിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍

  • By Gokul
Google Oneindia Malayalam News

ഇന്‍ഡോര്‍: ഇന്ത്യയിലെ പല ഗ്രാമങ്ങളും ഇപ്പോഴും പുരാതന സംസ്‌കാരത്തിലാണ് ജീവിക്കുന്നതെന്ന് അടുത്തിടെ നടന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. ഗ്രാമമുഖ്യനും കേട്ടു കേള്‍വിയില്ലാത്താ ശിക്ഷാ രീതികളുമായി ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ പലഭാഗത്തുമുണ്ടെന്നാണ് വിവരം. ഇന്‍ഡോറിലെ ഒരു ഗ്രാമത്തില്‍ നിന്നും പുറംലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്.

യുവതിയുടെ ചാരിത്ര്യത്തില്‍ സംശയമുള്ളതിനാല്‍ അഗ്നിപരീക്ഷയ്ക്ക് തയ്യാറാകണമെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഗ്രാമമുഖ്യന്‍ മുന്‍പാകെ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീരാമന്‍ സീതയെ അഗ്നി പരീക്ഷയ്ക്ക് തീയില്‍ നിര്‍ത്തിയതുപോലുള്ള പരീക്ഷയല്ല. ചുട്ടു പഴുക്കുന്ന ഇരുമ്പ ദണ്ഡ് കൈകൊണ്ട് പിടിച്ചാണ് യുവതി തന്റെ ചാരിത്ര്യം തെളിയിക്കേണ്ടത്.

കൈ പൊള്ളുകയാണെങ്കില്‍ യുവതിക്ക് ചാരിത്ര്യമില്ലെന്നും പൊള്ളാതിരുന്നാല്‍ ചാരിത്ര്യശുദ്ധിയുണ്ടെന്നുമാണ് വീട്ടുകാരുടെ കണ്ടെത്തല്‍. പൂനം എന്ന ഇരുപത്തിയഞ്ചുകാരി സ്ത്രീയാണ് ഭര്‍തൃ വീട്ടുകാരാല്‍ ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെട്ടത്. എന്നാല്‍, ഇത്തരമൊരു പരീക്ഷണത്തിന് പൂനം തയ്യാറായില്ലെന്നു മാത്രമല്ല, ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തുകയും ചെയ്തു പൂനം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസിട്രേറ്റ് കോടതി ഉത്തരവിട്ടു.

women-abuse

2007ലായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിനു പിന്നാലെ സ്ത്രീധന പീഡനവും ആരംഭിച്ചതായി യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2 ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തങ്ങള്‍ക്ക് അത് നല്‍കാനായില്ലെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.

സ്ത്രീധനം ലഭിക്കാതായതോടെയാണ് യുവതിയെ ഒഴിവാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ പുതിയ അടവുമായി രംഗത്തെത്തിയത്. യുവതിക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നും അത് അഗ്നിശുദ്ധിയിലൂടെ തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് പഞ്ചായത്തിന്റെ മുന്നിലെത്തി. പഞ്ചായത്ത് യുവതിയോട് അഗ്നിശുദ്ധി തെളിയിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ ഒരുക്കമായിരുന്നില്ല. ഇതേ തുടര്‍ന്ന് യുവതിക്കും കുടുംബത്തിനും ഗ്രാമത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫിബ്രുവരി മുതല്‍ ഗ്രാമത്തിലെ ഒരു പരിപാടിക്കും ഇവരെ പങ്കെടുപ്പിക്കാറില്ലെന്ന് യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കാഞ്ചാര്‍ സമുദായത്തില്‍പെട്ടവരാണ് യുവതി. അഗ്നിപരീക്ഷ പ്രാചീന കാലത്തെ സമ്പ്രദായമാണെന്നാണ് കാഞ്ചാര്‍ സമുദായത്തിന്റെ സംഘടനയുടെ നേതാവായ ശാശി ഖതാബ്യ പറയുന്നത്. ആധുനിക കാലത്ത് അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Holding red-hot iron rods; Indore Woman forced to prove chastity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X