കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 പാക് എയര്‍ഹോസ്റ്റസുമാരെ കാണാതായി

Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ നിന്നുള്ള പതിനാറ് എയര്‍ഹോസ്റ്റസുമാരെ കാനഡയില്‍ വെച്ച് കാണാതായതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളിലെ എയര്‍ഹോസ്റ്റസുമാരെയാണ് കാണാതായത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ പോയ എയര്‍ഹോസ്റ്റസുമാര്‍ക്കൊപ്പം മറ്റ് വനിതാ ജീവനക്കാരെയും കാണാതായിട്ടുണ്ട്. അഞ്ച് മാസത്തിനിടെയാണ് ഇത്രയും പേരെ കാണാതായത്.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ നാല് എയര്‍ഹോസ്റ്റസുമാരെ കഴിഞ്ഞ മാസമാണ് കാണാതായത്. അങ്ങോട്ട് പോയ എയര്‍ഹോസ്റ്റസുമാര്‍ വിമാനം തിരിച്ചുവന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ വെച്ചാണ് ഇവരെ കാണാതായതെന്ന് വിമാനത്തിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വേറെയും എയര്‍ഹോസ്റ്റസുമാരെയും വനിതാ ജീവനക്കാരെയും കാണാതായിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു.

pakistan-map

ഇവര്‍ തിരിച്ചെത്തിയാല്‍ അന്താരാഷ്ട്ര ഏവിയേഷന്‍ നിയമപ്രകാരമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും എന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ എയര്‍ഹോസ്റ്റസുമാര്‍ എവിടെപ്പോയി എന്ന് കണ്ടുപിടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ആവശ്യത്തിന് ട്രെയിനിംഗും അച്ചടക്കവും ഇല്ലാത്തത് കൊണ്ടാണ് എയര്‍ഹോസ്റ്റസുമാര്‍ ഇങ്ങനെ മുങ്ങുന്നതെന്നാണ് പറയപ്പെടുന്നത്.

36 അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് പതിനേഴായിരത്തോളം ജീവനക്കാരുണ്ട്. ഇതില്‍ പത്തെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. എയര്‍ഹോസ്റ്റസുമാര്‍ എവിടെപ്പോയി എന്ന് അന്വേഷിക്കാനുളള നീക്കത്തിലാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നാണ് അറിയുന്നത്.

English summary
At least 16 air hostesses and cabin crew members of Pakistan's national carrier have disappeared in the last five months in Canada after going there on international flights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X