കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കൊറിയയില്‍ യാത്രാ കപ്പല്‍ മുങ്ങുന്നു

  • By Soorya Chandran
Google Oneindia Malayalam News

സിയോള്‍: ദക്ഷിണ കൊറിയയില്‍ കപ്പല്‍ അപകടം. 470 യാത്രക്കാരുമായി പുറപ്പെട്ട കപ്പലാണ് മുങ്ങിക്കൊണ്ടിരിക്കുന്നത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതാാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയയിലെ ജിന്‍ദോ തീരത്ത് വച്ചാണ് അപകടം സംഭവിച്ചത്. കപ്പല്‍ ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. കോസ്റ്റ് ഗാര്‍ഡും മത്സ്യബന്ധന തൊഴിലാളികളും ആണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Korea Ship

ഏപ്രില്‍ 16 ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. യാത്രക്കാരില്‍ ഭൂരിപക്ഷവും വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ ആണ്. 325 വിദ്യാര്‍ത്ഥികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 180 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഇന്‍ഹിയോണ്‍ തുറമുഖത്ത് നിന്ന് ജേജുവിലേക്ക് പുറപ്പെട്ട യാത്രാ കപ്പലായ സെവോള്‍ ആണ് അപകടത്തില്‍ പെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ കപ്പല്‍ എന്തിലോ ഇടിച്ചതുപോലെയുള്ള ശബ്ദം കേട്ടതായി രക്ഷപ്പെട്ട യാത്രക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളും മത്സ്യബന്ധന ബോട്ടുകളും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും രംഗത്തുണ്ട്. കപ്പല്‍ പാതിയോളം മുങ്ങിയ നിലയിലാണ്.കപ്പലില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്ക്തതില്ല. വിദ്യാര്‍ത്ഥികളില്‍ പലരും ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടിയിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഇവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി .

English summary
2 dead after ferry sinks off South Korean coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X