കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ തകര്‍ക്കാന്‍ തുനിഞ്ഞ് ഇസ്രായേല്‍, അഭയാര്‍ത്ഥി പ്രവാഹം

  • By Soorya Chandran
Google Oneindia Malayalam News

ഗാസ സിറ്റി: ഗാസ പൂര്‍ണമായും തകര്‍ക്കാന്‍ തുനിഞ്ഞ് ഇസ്രായേലിന്റെ ആക്രമണം തുടരുന്നു. ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും വെടി നിര്‍ത്തല്‍ അഭ്യര്‍ത്ഥന പരിഗണിക്കാതെയാണ് ഇസ്രായേലിന്റെ നീക്കം. 16 ദിവസമായി തുടരുന്ന യുദ്ധത്തില്‍ 633 പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ നിന്നും സമീപ പട്ടണങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം പേര്‍ എത്തിക്കഴിഞ്ഞു.

ആരാധനാലയങ്ങളേയും കളിസ്ഥലങ്ങളേയും ആശുപത്രികളേയും പോലും ഇസ്രായേല്‍ സേന വെറുതെ വിടുന്നില്ല. കഴിഞ്ഞ ദിവസം അഞ്ച് പള്ളികളാണ് ഷെല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഒരു സ്റ്റേഡിയവും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. 500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഗാസയില്‍ വ്യോമാക്രമണം

ഗാസയില്‍ വ്യോമാക്രമണം

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം.

സമാധാനത്തിന്റെ കെട്ടിടം

സമാധാനത്തിന്റെ കെട്ടിടം

ഗാസയിലെ അല്‍ ഷലാം സമാധാന കെട്ടിടം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തപ്പോള്‍.

ഇനിയെന്ത് സമാധാനം

ഇനിയെന്ത് സമാധാനം

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന സമാധാനത്തിന്റെ കെട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന പലസ്തീന്‍ പൗരന്‍മാര്‍.

ഇസ്രായേലില്‍ സുരക്ഷ ശക്തം

ഇസ്രായേലില്‍ സുരക്ഷ ശക്തം

തങ്ങളുടെ പട്ടണങ്ങള്‍ സുരക്ഷിതമാക്കിക്കൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. സ്‌ദെറോത്ത് പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം.

ഷിജൈയ്യയില്‍

ഷിജൈയ്യയില്‍

കഴിഞ്ഞ ദിവസം വൈകുന്നേരം ഗാസക്കടുത്തുള്ള ഷിജൈയ്യ പട്ടണത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ഇസ്രായേല്‍ ആക്രണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്.

സമാധാന ചര്‍ച്ച

സമാധാന ചര്‍ച്ച

മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കുവൈത്ത് ഷേയ്ക്ക് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായുമായി ചര്‍ച്ച നടത്തുന്നു.

English summary
633 deaths in Gaza : Military hits mosques, stadium, homes, hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X