കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ഒറ്റ ദിവസത്തെ കുരുതി 96, ഇനിയെങ്കിലും നിര്‍ത്തൂ

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഇസ്രായേലിന്റെ ആക്രമണത്തില്‍ പലസ്തീനിലെ മരണം 433 ആയി. ഒറ്റ ദിവസത്തെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 96 പേരാണ്. 13 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ജൂലായ് 20 ഞായറാഴ്ച ഗാസക്കടുത്തുള്ള ഷെജൈയ്യ പട്ടണത്തിന് നേരെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്പതിനായിരത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണത്തിന് നേരെ തികച്ചും മനുഷ്യത്വ രഹിതമായാണ് ഇസ്രായേല്‍ ഷെല്‍വര്‍ഷം നടത്തിയത്.

Gaza Child Attack

ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നരെ പോലും വെറുതെ വിട്ടില്ല. റോഡുകളില്‍ മൃതദേഹങ്ങളും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാത്രം. ആംബുലന്‍സുകള്‍ക്ക് പോലും എത്താനാകാത്ത അവസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ മാത്രം കൊല്ലപ്പെട്ടത് അമ്പതിലധികം പേരാണ്.

ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഷെജൈയ്യയിലെ ജനങ്ങള്‍ കേട്ടില്ല എന്നാണ് ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഇസ്രായേല്‍ പറയുന്നത്. മുന്നറിയിപ്പ് അവഗണിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ തെളിയിക്കുകയായിരുന്നുവത്രെ.

ഇതുവരെ 3020 പേര്‍ക്കാണ് ഗാസയില്‍ പരിക്കേറ്റിട്ടുള്ളത്. മൃതദേഹങ്ങള്‍ നീക്കാനും അടിയന്തര സഹായങ്ങള്‍ എത്തിക്കാനും രണ്ട് മണിക്കൂര്‍ വെടി നിര്‍ത്തലിന് റെഡ് ക്രോസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രായേലും ഹമാസും ഇത് സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഹമാസ് റോക്കറ്റ് ആക്രമണം തുടങ്ങി. ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്തു.

പ്രശ്‌നം അവസാനിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന് കി മൂണ്‍ പശ്ചിമേഷ്യില്‍ എത്തിയിട്ടുണ്ട്. ഖത്തറും വിഷയത്തില്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്.

English summary
96 Palestinians Killed In Gaza Strip Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X