കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 പന്ത്രണ്ടു മക്കളെ നോക്കാന്‍ വയ്യ; സ്ത്രീ കാമുകനൊപ്പം നാടുവിട്ടു

  • By Gokul
Google Oneindia Malayalam News

റെക്‌സഹാം(വേല്‍സ്): മക്കള്‍ കൂടുംതോറും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുമെന്നായിരുന്നു വടക്കന്‍ വേല്‍സിലെ പീറ്റര്‍ സോണ്‍ഡേഴ്‌സും ഭാര്യ തബീതയുടെ പരസ്പരം പറഞ്ഞിരുന്നത്. എന്നാല്‍ മക്കളില്ലാത്ത ജീവിതത്തെകുറിച്ച് പ്രലോഭനവുമായി ഒരാളെത്തിയപ്പോള്‍ തബീത താന്‍ മുന്‍പു പറഞ്ഞകാര്യങ്ങലെല്ലാം മറന്ന് കാമുകനൊപ്പം ഒളിച്ചോടി.

12 മക്കളാണ് തബീതയ്ക്ക്. മൂത്തമകന്‍ മാത്യു ആദ്യ ഭര്‍ത്താവിലുണ്ടായതാണ്. മാത്യു ജനിച്ചശേഷമാണ് പീറ്ററിനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. പീറ്ററിലും മാത്യുവിന് കുട്ടികളുണ്ടായി. ഒന്നും രണ്ടുമല്ല, 11 മക്കള്‍. മൂത്തമകന്‍ മാത്യുവിന് 20 വയസാണെങ്കില്‍ പത്തൊന്‍പതുമാസം മാത്രം പ്രായമുള്ള ബെത്ത് ആണ് കുടുംബത്തിലെ ഇളയ സന്തതി.

ബെത്തിന്റെ ജനനശേഷവും കുട്ടികള്‍ വേണമെന്നായിരുന്നു പീറ്ററിന്റെ ആഗ്രഹം എന്നാല്‍ തബീത സമ്മതിച്ചില്ല. അതിനവര്‍ക്ക് കാരണവുമുണ്ടായിരുന്നു. അപ്പോഴേക്കും അവര്‍ തന്നെക്കാള്‍ ഏഴു വയസിനിളപ്പമുള്ള കാമുകനെ കണ്ടുമുട്ടിയിരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടക സമിതിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തബീത കാമുകനെ കോള്‍ട്ട് നിംസിനെ കണ്ടുമുട്ടിയത്.

women-kids

സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പ്രണയമായി വളര്‍ന്നതോടെ നിംസുമായി ചുറ്റിയടി തുടങ്ങി. എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും 12 മക്കള്‍ അവര്‍ക്കൊരു ഭാരമായിത്തുടങ്ങിയിരുന്നു. ഇതോടെയാണ് നിംസിനൊപ്പം ജീവിക്കാന്‍ തബീത തീരുമാനിച്ചത്. 12 മക്കളെയും പീറ്ററിനെ ഏല്‍പ്പിച്ച് തബീത തന്റെ കാര്യംനോക്കി പോവുകയും ചെയ്തു.

ഭാര്യ മക്കളെ ഉപേക്ഷിച്ച് പോകുമെന്ന് പാവം പീറ്റര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്തായാലും ഭാര്യയെ പോലെ കുട്ടികളെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറല്ല. കുട്ടികളെ പൊന്നുപോലെ വളര്‍ത്തുമെന്നാണ് പീറ്റര്‍ പറയുന്നത്. കുട്ടികള്‍ക്കായി 2000 പൗണ്ട് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നുണ്ട് പീറ്ററിന്.

English summary
A mother of 12 abandoned her children for lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X