കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്ര മാന്യനായ കള്ളന്‍

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: കള്ളനായാലും ദാ ഇത് പോലെ പ്രൊഫഷണലിസം വേണം. ചൈനയിലെ ഒരു കള്ളനാണ് തന്റെ തൊഴിലിനോട് നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയത്. കള്ളന്‍മാര്‍ക്കെന്ത് നീതിയെന്നാണോ. വുവോ ബിന്‍ എന്നയാളുടെ ആപ്പിള്‍ ഐ ഫോണാണ് യാത്രയ്ക്കിടെ മോഷണം പോയത്.

യാത്രയില്‍ തന്റെയൊപ്പമുണ്ടായിരുന്നയാളാണ് മോഷണം നടത്തിയതെന്ന് സുവോ ഉറപ്പിച്ചു. കള്ളന്‍ മോഷ്ടിച്ച തന്റെ ഫോണിലേയ്ക്ക് അദ്ദേഹം ഉഗ്രനൊരു ഭീഷണി സന്ദേശം അയച്ചു. യാത്രയില്‍ എന്‍യെടുത്തുരുന്ന നിന്നെ നിന്നെ നന്നായി തിരിച്ചറിയാം. എവിടെയായലും നിന്നെയെന്റെ കൈയ്യില്‍ കിട്ടും. നീ എന്റെ ഫോണെടുത്ത് നോക്ക് അതിലെ കോണ്‍ടാക്ടസും മെസേജുകളും കാണുമ്പോള്‍ നിനക്ക് ഞാനാരാണെന്ന് മനസിലാവും. ഇതായിരുന്നു സന്ദേശം.

ഭീഷണി ശരിയ്ക്കുമേറ്റു. പബ്ബില്‍ ജോലി ചെയ്യുന്ന സുവോ ആള്‍ മോശക്കാരനാവില്ലെന്നും അല്‍പസ്വല്‍പം ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള ആളാണെന്ന് കള്ളന് തോന്നിക്കാണും. പശ്ചാത്താപം കൊണ്ടോ പേടി കൊണ്ടോ കള്ളന്‍ സുവോയുടെ പരാതി പരിഹരിച്ചു.

ഫോണ്‍ നഷ്ടപ്പെട്ടതില്ലായിരുന്ന സുവോയ്ക്ക് സങ്കടം. 1000 ത്തോളം വരുന്ന കോണ്‍ടാക്ടുകള്‍ നഷ്ടപ്പെട്ടതിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിം കാര്‍ഡും ഫോണിലെ കോണ്‍ടാക്ടുകള്‍ 11 പേപ്പറുകളില്‍ പകര്‍ത്തിയെഴുതിയതും ഉള്‍പ്പടെ ഒരു കൊറിയര്‍ സുവോയ്ക്ക് ലഭിച്ചു. കൊറിയര്‍ അയച്ച ആളിനെ പ്രത്യേകം പറയണ്ടല്ലോ , കള്ളന്‍ തന്നെ.

1000 കോടണ്‍ടാക്ടുകള്‍ പകര്‍ത്തിയെഴുതേണ്ടി വന്ന കള്ളന്റെ അവസ്ഥയോര്‍ത്തും കള്ളന്റെ പ്രൊഫഷണലിസത്തെ പുകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി.

English summary
After threat from iPhone owner, thief sends back SIM, 1000 'handwritten' contacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X