കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്‍ജീരിയന്‍ വിമാനം തകര്‍ന്നു വീണതുതന്നെ; 116 പേരും മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

അള്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടതായി അള്‍ജീരിയന്‍ അധികൃതര്‍ അറിയിച്ചു.

ബുര്‍ക്കിന ഫാസോയിലെ ഔഗാഡൗഗു വിമാനത്താവളത്തില്‍ നിന്ന് അള്‍ജിയേഴ്‌സിലേക്ക് പുറപ്പെട്ട എയര്‍ അള്‍ജീരിയയുടെ വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നൈജറിലാണ് വിമാനം തകര്‍ന്ന് വീണതെന്ന് അധകൃതര്‍ സ്ഥിരീകരിച്ചു.

Air Algerie

വിമാനം പുറപ്പെട്ട് അമ്പത് മിനുട്ടുകള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ഗതിമാറ്റി വിടാന്‍ പൈലറ്റ് സമ്മതം ചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 110 യാത്രക്കാരും ആറ് ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിമാന ദുരന്തമാണ് ഇത്. ജൂലായ് 17 നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണത്. അന്ന് 298 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ് 23 ന് തായ് വാനിലുണ്ടായ വിമാനാപകടത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥയായിരുന്നു ഇവിടേയും പ്രശ്‌നമായത്. 239 യാത്രക്കാരുമായി ബീജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തെക്കുറിച്ച് ഇതുവരെ വിരം ഒന്നും ലഭിച്ചിട്ടില്ല. 2014 മാര്‍ച്ച് 8 നാണ് ഈ വിമാനം അപ്രത്യക്ഷമായത്.

എയര്‍ അള്‍ജീരിയയുടെ എഎച്ച് 5017 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. ബോയിങ് 737-200 വിഭാഗത്തില്‍ പെട്ട വിമാനമാണിത്. ഏതൊക്കെ രാജ്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

English summary
Air Algerie plane with 116 passengers crashes in Niger: Reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X