കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്ത തെറ്റ്; മുസ്ലിം മതം നിരോധിച്ചിട്ടില്ല

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

വാഷിംഗ്ടണ്‍: രാജ്യത്ത് ഇസ്ലാം മതം നിരോധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അംഗോള നിഷേധിച്ചു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലുള്ള അംഗോള എംബസിയാണ് ഇസ്ലാം മതം നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്. എല്ലാ മതവിഭാഗക്കാര്‍ക്കും സമാനമായ സ്വതന്ത്രം അനുവദിക്കുന്ന രാജ്യമാണ് അംഗോളയെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ് എന്നും വിശദീകരണത്തില്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള ഇസ്ലാം മതം നിരോധിച്ചതായി വാര്‍ത്തകള്‍ പരന്നത്. ദേശീയ പത്രങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര പത്രങ്ങളും വാര്‍ത്ത നല്‍കി. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത് എന്ന ഞെട്ടലോടെയാണ് ആളുകള്‍ ഈ വാര്‍ത്ത കേട്ടത്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ, ഗവര്‍ണര്‍ ബെന്റോ ബെന്റോ തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. ഇതും വാര്‍ത്തയ്ക്ക് ആധികാരികത നല്‍കി.

angola

ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തു എന്നായിരുന്നു പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മുസ്ലിങ്ങളെ രാജ്യത്ത് അനുവദിക്കില്ലെന്നും പള്ളികളടക്കമുള്ള ആരാധനാലയങ്ങള്‍ അനുവദിക്കില്ല എന്നും ഗവര്‍ണര്‍ ബെന്റോ ബെന്റോ അറിയിച്ചതായും വാര്‍ത്തകകള്‍ പരന്നു.

എന്നാല്‍ രാജ്യത്ത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് എംബസി പറയുന്നത്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ ഒരാഴ്ചത്തേക്ക് രാജ്യത്തിന് പുറത്താണ് എന്നും ഔദ്യോഗിക വിശദീകരണം പിന്നീട് ഉണ്ടാകുമെന്നും എംബസി പറയുന്നു.

എല്ലാത്തരം മതവിശ്വാസികളോടും സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമായാണ് അംഗോള അറിയപ്പെടുന്നത്. 38 ശതമാനം കൃസ്ത്യാനികളും 15 ശതമാനത്തോളം മറ്റുള്ളവരുമാണ് അംഗോളയിലുള്ളത്. ഒരു ലക്ഷത്തില്‍ത്താഴെ ആളുകളാണ് അംഗോളയില്‍ ഇസ്ലാം മതവിശ്വാസികളായുള്ളത്. പശ്ചിമാഫ്രിക്ക, ലെബനന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.

English summary
The Angolan Embassy in Washington DC, clarified that there was no such ban and these malicious reports were aimed at creating tension in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X