കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ തലയോട്ടി,ഗവേഷകര്‍ ‍ഞെട്ടി

  • By Meera Balan
Google Oneindia Malayalam News

അമര്‍ന: എന്തെല്ലാം തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകളാണ് ഫാഷന്‍ ലോകത്ത് ഓരോ ദിവസവും പരീക്ഷിയ്ക്കപ്പെടുന്നത്. ഈ പരീക്ഷണങ്ങളൊക്കെ അടുത്തിടെയെങ്ങാനം തുടങ്ങിയതാണോ. അല്ലെന്നേ. വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പറയാം. ഈജിപ്തിലെ അമര്‍നയില്‍ പുരവാസ്തുഗവേഷകര്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹ അവസ്ശിഷ്ടങ്ങളാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. സ്ത്രീയുടെ തലയോട്ടിയില്‍ കണ്ട വേറിട്ട ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങളാണ് ഞെട്ടലിന് കാരണം.

70 ഓളം രീതിയിലാണ് സ്ത്രീയുടെ ഹെയര്‍ സ്റ്റൈല്‍ ക്രമീകരിച്ചിരുന്നത്. മാത്രമല്ല ഇപ്പോഴത്തെ പോലുള്ള നരകറുപ്പിയ്ക്കല്‍ അന്നും ഉണ്ടായിരുന്നത്രേ. സ്ത്രീയുടെ തലമുടി മൈലാഞ്ചി പൊടി കൊണ്ടോ മറ്റോ കറുപ്പിച്ചരുന്നത്രേ. വളരെ നീളമുള്ള മുടിയിഴകളാണ് ഇവരുടേതെന്നും ഗവേഷകന്‍മാരില്‍ ഒരാളായ ജൊലാന്‍ഡ ബോസ് പറയുന്നു.

Ancient Hair Extensions

മരണത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിയ്ക്കുന്നതിന് മുമ്പായിട്ടാകണം സ്ത്രീയുടെ ഹെയര്‍ സ്റ്റൈല്‍ ഇത്തരത്തില്‍ മാറ്റിയതെന്നും ഗവേഷകര്‍ പറയുന്നു. പ്രദേശത്ത് നിന്ന് കണ്ടെടുത്ത തലയോട്ടികളില്‍ 28 എണ്ണത്തില്‍ വിവിധ തരം ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിച്ചരുന്നു. ഈജിപ്ഷ്യന്‍ ആര്‍ക്കിയോളജിയുടെ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ബിസി 1353 മുതല്‍ 1335 വരെയുള്ള കാലഘട്ടത്തിലുള്ള ജനങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

English summary
Archaeologists uncover 3,000-year-old ancient Egyptian woman with more than 70 hair extensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X