കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവന്‍ ആനക്കുട്ടിയല്ല... ശരിക്കും ഒരു 'സിംഹക്കുട്ടി' ... വീഡിയോ കാണൂ

  • By Soorya Chandran
Google Oneindia Malayalam News

ലുസാക്ക: ഒരു കുട്ടിക്കൊമ്പന്‍... അവന്‍ അവന്റെ കൂട്ടത്തില്‍ നിന്ന് എങ്ങനെയോ വഴി തെറ്റിപ്പോയതായിരുന്നു. അപ്പോഴതാ മുന്നില്‍ 14 സിംഹങ്ങള്‍. ഒരു സിംഹപ്പടതന്നെ!!!

വിശന്ന് വലഞ്ഞ് നില്‍ക്കുകയായിരുന്ന സിംഹക്കൂട്ടം ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കുതിച്ചെത്തി. ആനക്കുട്ടിയെ ആക്രമിക്കാന്‍ തുടങ്ങി. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും ഒരേ സമയം ആക്രമണം... സാധാരണ ഗതിയില്‍ എന്ത് സംഭവിക്കും?

Elephant Lion

ആ ആനക്കുട്ടി സിംഹക്കൂട്ടത്തിന് ഒരു നേരത്തെ ഭക്ഷണമായി അവസാനിച്ചിട്ടുണ്ടാകും എന്നല്ലേ സാധാരണഗതിയില്‍ ചിന്തിക്കുക. എന്നാല്‍ സംഭവിച്ചത് അതല്ല. ആ ആനക്കുട്ടി പൊരുതി നിന്നു. ഒടുവില്‍ 14 സിംഹങ്ങളേയും അവന്‍ തുരത്തിയോടിച്ചു. നെഞ്ചിടിപ്പിന്റെ ശബ്ദം ചെവികളില്‍ മുഴങ്ങും ഈ വീഡിയോ കാണുമ്പോള്‍...

<center><iframe width="100%" height="338" src="//www.youtube.com/embed/MbV7WuNWHe4" frameborder="0" allowfullscreen></iframe></center>

സാംബിയയിലെ നോര്‍മാന്‍ കാര്‍ സഫാരിസ് ചിന്‍സോംബോ ക്യാമ്പില്‍ നിന്ന് ഒരു സംഘം പത്രപ്രവര്‍ത്തകരാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നവംബര്‍ 1ന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഓണ്‍ലൈന്‍ ലോകം ഇപ്പോള്‍ ഈ കുട്ടിക്കൊമ്പന് ഒരു പേരും നല്‍കിക്കഴിഞ്ഞു... ഹെര്‍ക്കുലീസ്...

ജീവന്‍ നഷ്ടപ്പെടും എന്ന് മനസ്സിലായ നിമിഷത്തില്‍ അവന്‍ അവന്റെ ശക്തി തിരിച്ചറിയുകയായിരുന്നു. ഒരു പുഴയുടെ തീരത്താണ് സംഭവം നടക്കുന്നത്. വെള്ളത്തിലേക്ക് നീങ്ങിയാല്‍ സിംഹങ്ങള്‍ പിന്‍വാങ്ങുമെന്ന് ആനക്കുട്ടിക്ക് എങ്ങനെയോ തോന്നി. പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന സിംഹത്തേയും കൊണ്ട് അവന്‍ വെള്ളത്തിലേക്ക് നീങ്ങി. ഒടുവുല്‍ തിരിഞ്ഞ് നിന്ന് സിംഹക്കൂട്ടത്തെ പേടിപ്പിച്ചോടിച്ചു.

English summary
Baby elephant survives 14 attacking lions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X